
ന്യൂഡൽഹി: കരുതൽ തടങ്കൽ അവസാനിച്ചതിനെ തുടർന്ന്, തന്റെ മുത്തശ്ശിയുടെ വിയോഗത്തെ തുടർന്ന് കുടുംബത്തോടൊപ്പം ചേരാൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന് 'കോക്രോച്ച് ജനത പാർട്ടി' (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ ഞായറാഴ്ച അറിയിച്ചു.
മുത്തശ്ശി നിര്യാതയായതിനാൽ കുടുംബത്തോടൊപ്പം ചേരാൻ വീട്ടിലേക്ക് പോവുകയാണ്. അശുതോഷും സൗരവും ഉച്ചയ്ക്ക് പത്രസമ്മേളനം നടത്തി ഭാവി പരിപാടികൾ പ്രഖ്യാപിക്കും. എന്താണ് സംഭവിച്ചതെന്ന് ലോകം മുഴുവൻ കണ്ടതാണ്. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് മുഴുവൻ ഡൽഹിയും സ്തംഭിപ്പിച്ചത്. ഗ്യാനേഷ് കുമാറിൽ അത്രയധികം പ്രത്യേകത എന്താണുള്ളത്, അദ്ദേഹത്തെ സംരക്ഷിക്കാൻ വേണ്ടി ഇന്നലെ ലക്ഷക്കണക്കിന് ആളുകളെയാണ് ദുരിതത്തിലാഴ്ത്തിയത് എന്നും ദീപ്കെ പറഞ്ഞു.
പോലീസ് അദ്ദേഹത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിച്ചുവെന്നും പോലീസ് അവകാശപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ മാതാവ് അനിത ദീപ്കെ പോലീസിന്റെ ഈ വാദം നിഷേധിച്ചിരുന്നു.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വസതിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ദിപ്കെ പ്രതികരിച്ചത്. പ്രക്ഷോഭത്തിനു മുന്നോടിയായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ദിപ്കെ രൂക്ഷമായി വിമർശിച്ചു.







Comments