More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Business News
  3. Business
Loading...

ഉത്സവലഹരിയില്‍ കരുത്തനായി 'കറുത്ത പൊന്ന്‌'

Authored by Web Desk | Last updated: 11 Oct 2026, 11:34 PM | 3 min read

Print
ഉത്സവലഹരിയില്‍ കരുത്തനായി 'കറുത്ത പൊന്ന്‌'
പ്രധാന കാര്‍ഷി വിളകളായ കുരുമുളക്‌, റബര്‍, വിറ്റ കര്‍ഷകര്‍ക്ക്‌ പോയവാരം ലാഭ കച്ചവടമായിരുന്നു. കൊച്ചിയില്‍ വെളിച്ചെണ്ണ വില മാറ്റമില്ലാതെ കച്ചവടം നടന്നു. സ്വര്‍ണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിലാണ്‌ വില്‍പ്പന നടന്നത്‌. വരവ്‌ കുറഞ്ഞത്‌ തേയിലക്ക്‌ ഗുണമായി.

കുരുമുളക്‌ വില വീണ്ടും കൂടും

നവരാത്രി, ദീപാവലി ആഘോഷങ്ങളുടെ ഉത്സവലഹരി ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളുടെ പടിക്കലെത്തിയതോടെ കറുത്ത പൊന്ന്‌ കരുത്തനായി. ഒരു കിലോ കുരുമുളകിന്‌ 5 രൂപയാണ്‌ വില കൂടിയത്‌. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടയില്‍ എട്ടു രൂപയാണ്‌ കുടിയത്‌. വില വീണ്ടും കൂടാനുള്ള സാദ്ധ്യതയാണ്‌ പോയവാരം കൊച്ചി ടെര്‍മിനല്‍ വിപണിയിലെ വ്യാപാരം കടന്ന്‌ പോയത്‌. വിശേഷ ദിവസങ്ങള്‍ അരികിലെത്തിയിരിക്കെ ഉത്തരേന്ത്യയിലെ മസാലകമ്പനികള്‍ക്കായി അന്തര്‍ സംസ്‌ഥാന കച്ചവടക്കാര്‍ മുന്‍കൂറായി കച്ചവടം നടത്തിയിട്ടുണ്ട്‌. മസാലകമ്പനികള്‍ക്കായ അന്തര്‍സംസ്‌ഥാനകച്ചവടക്കാരുടെ പക്കല്‍ ആവശ്യത്തിന്‌ കുരുമുളക്‌ സ്‌റ്റോക്കില്ല. മുന്‍കൂര്‍ കച്ചവടം നടത്തിയപ്പോള്‍ ചരക്ക്‌ കൊടുക്കാന്‍ ബാധ്യസ്‌ഥരായ തോടെ കൊച്ചിയില്‍ 707 രൂപവിലയുള്ളപ്പോള്‍ കിലോ 715 രൂപ വരെ വില ഉയര്‍ത്തി ഗുണ നിലവാരമുള്ള കുരുമുളക്‌ അന്തര്‍ സംസ്‌ഥാന കച്ചവടക്കാര്‍ വാങ്ങി. ഇവ വരുടെ നീക്കം വരും ദിവസങ്ങളില്‍ കുരുമുളകിന്‌ വില കൂടാന്‍ സാദ്ധ്യതയുണ്ടെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌. ഇതിനിടയില്‍ വില കൂടുമെന്ന പ്രതീക്ഷയില്‍ യു പി മുംബൈ മേഖലകളിലെ വന്‍കിട ഇറ ക്കുമതി ലോബികള്‍ അവിടെയുള്ള ഇറക്കുമതി മുളക്‌ തിരിച്ച്‌ വാങ്ങാന്‍ തുടങ്ങി. വന്‍കിട ഇറക്കുമതി ലോബികളുടെ പക്കല്‍ കുരുമുളക്‌ ധാരാളം സ്‌റ്റോക്കുണ്ട്‌. ഇപ്പോള്‍ വാങ്ങുന്ന ഇറക്കുമതി മുളകും ഇനി വരാന്‍ പോകുന്ന സ്‌റ്റോക്കും മുളകും വില കുടുമെന്ന്‌ കണ്ട്‌ വിറ്റ്‌ തീര്‍ക്കാനുള്ള നീക്കമാണ്‌ നടത്തുന്നത്‌. നല്ല ആഭ്യന്തര ഡിമാന്റ്‌ ഉള്ളത്‌ കൊണ്ട്‌ കൊച്ചിയില്‍ പോയവാരം വില്‍പ്പനക്ക്‌ കുരുമുളക്‌ വരവ്‌ കൂടി. വില കൂടാന്‍ തുടങ്ങിയതോടെ ഇടുക്കിയില്‍ നിന്നും ഒരു ഇടവേളക്ക്‌ ശേഷം കുരുമുളക്‌ കൊച്ചിയില്‍ വില്‍പ്പനക്കെത്തി. 244 ടണ്‍കുരു മുളക്‌ വില്‍പ്പനക്കെത്തി തലേ വാരത്തെ അപേക്ഷിച്ച്‌ 123 ടണ്‍ കൂടുതലാണ്‌. ഇന്ത്യയില്‍ കുരുമുളകിന്റെ ഉല്‍പ്പാദനം ഡിസംബര്‍ ജനുവരിയിലാണ്‌. സമാന്തര ഉല്‍പ്പാദന മേഖലകളായ കണ്ണൂര്‍, കാസര്‍കോട്‌ , മലപ്പുറം, കോഴിക്കോട്‌ ,കോട്ടയം, പത്തനംതിട്ട ,എറണാകുളം എന്നിവിടങ്ങളിലെ കണക്കുകള്‍ കണ്ടെത്തിഅടുത്ത വര്‍ഷത്തെ ഉല്‍പ്പാദനവിവരങ്ങള്‍ സ്‌പൈസസ്സ്‌ ബോര്‍ഡ്‌ അടുത്ത മാസം വിശദീകരിക്കും. വയനാട്‌ ഇടുക്കി മേഖലകളില്‍ കര്‍ഷകരും കച്ചവടക്കാരും ഏലം കൃഷിയിലേക്ക്‌ മാറിയതിനാല്‍ അവിടെ ഉല്‍പ്പാദന കുറവുണ്ടാകും. മറ്റ്‌ മേഖലകളില്‍ എത്രത്തോളം ഉല്‍പ്പാദനം എന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകരും വ്യാപാര സമൂഹവും കാത്തിരിക്കുന്നത്‌.

വാരാന്ത്യ വില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ ഡ്‌ കിലോ 707 രൂപ ഗാര്‍ ബിള്‍ ഡ്‌ മുളക്‌ 727, പുതിയ മുളക്‌ 697 രൂപ. കയറ്റുമതി നിരക്ക്‌ ഇന്ത്യ ഒരു ടണ്ണിന്‌ 7650 ഡോളര്‍, ശ്രീലങ്ക 6650, വിയറ്റ്‌നാം 6300, ബ്രസീല്‍ 6000, ഇന്തോനേഷ്യ 6700 ഡോളര്‍.

ടയര്‍ കമ്പനികള്‍ റബര്‍ വില ഉയര്‍ത്തി

തായ്‌ലന്റിലെ വെള്ളപ്പൊക്കം രാജ്യാന്തര വിപണിയില്‍ റബര്‍ വില ഉയര്‍ന്ന തോടെ ആഭ്യന്തരവിപണിയില്‍ റബര്‍ വില കുതിച്ചു. ആവശ്യത്തിന്‌ ഷീറ്റ്‌ കിട്ടാതെ വന്നത്‌ ടയര്‍ നിര്‍മ്മാതാക്കള്‍ക്ക്‌ കനത്ത തിരിച്ചടി. കഴിഞ്ഞ ഒരു മാസത്തോളമായി ഗോവ ഉള്‍പ്പടെയുള്ള ടയര്‍ കമ്പനികള്‍ക്ക്‌ റബര്‍ ഷീറ്റിന്റെ വലിയ തോതിലുള്ള കുറവുണ്ടെന്നാണ്‌ വ്യാപാര സമൂഹം പറയുന്നത്‌. കമ്പനികള്‍ക്ക്‌ ആവശ്യത്തിന്‌ റബര്‍ കിട്ടാതെ വന്നതോടെ വില ഉയര്‍ത്തി വാങ്ങാന്‍ നിര്‍ബന്ധി തരായെന്നാണ്‌ ബ്രോക്കര്‍മാര്‍ പറഞ്ഞതെന്ന്‌ കര്‍ഷകര്‍ പറയുന്നുണ്ട്‌ ആര്‍ .എസ്‌ . എസ്‌. കിലോ 280 രൂപയില്‍ വിറ്റ്‌ നിറുത്തിയത്‌ കൊല്ലത്ത്‌ 285 രൂപ വരെ വില ഉയര്‍ന്നാണ്‌ കച്ചവടം നടന്നത്‌. കൊച്ചിയില്‍ 28 3 നും 284 രൂപയിലും കര്‍ഷകര്‍ റബര്‍ വിറ്റു. ആര്‍.എസ്‌ .എസ്‌ .5 ന്‌ . 280 രൂപ വരെ ചെറുകിട ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി വാങ്ങി. ഇടനിലക്കാരായിരുന്നു കൂടുതലായി വില്‍പ്പനക്കുണ്ടായത്‌. ഉല്‍പ്പാദന കുറവില്‍ റബറിന്‌ വില കുടുമെന്ന്‌ തലേ വാരം കര്‍ഷകര്‍ മംഗളത്തോട്‌ പറഞ്ഞിരുന്നു. കിലോ 5 രൂപ കൂടി. രാജ്യാന്തര വില ബാങ്കോക്കില്‍ ആര്‍ .എസ്‌ . എസ്‌. 4തയ്യാര്‍ കിലോ 2 81രൂപയായി ഉയര്‍ന്നു. അവധി വ്യാപാരങ്ങളില്‍ ചൈനയിലും ടോക്കിയോ മാര്‍ക്കറ്റിലും റബര്‍ വില ഉയര്‍ന്നു. ആഗോള തലത്തില്‍ റബറിന്‌ ഉയര്‍ന്ന നിരക്ക്‌ ഇന്ത്യയിലാണ്‌. ഇന്ത്യയില്‍ റബര്‍ വില കുറക്കാന്‍ ടയര്‍ കമ്പനികള്‍ ഇറക്കുമതി പറഞ്ഞുള്ള ഭീഷണി തല്‍ക്കാലം നടക്കില്ല കാരണം വിനിമയ നിരക്കില്‍ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി രൂപ തകര്‍ന്നിരിക്കയാക്ക്‌ 96.78 ലേക്ക്‌ രൂപ ദുര്‍ബലനായിരിക്കെ വന്‍കിട ടയര്‍ കമ്പനികള്‍ ഇറക്കുമതിയില്‍ നിന്ന്‌ പിന്‍മാറിയിരിക്കയാണ്‌. ഭാഗികമായി ഉല്‍പ്പാദന കുറവുണ്ട്‌. ടാപ്പിംഗിനായി വെട്ടുകാരെ പല മേഖലകളിലും കിട്ടുന്നില്ലന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌.

കോഴിക്കോട്‌

വെളിച്ചെണ്ണ വില കൂടി

സംസ്‌ഥാനത്ത്‌ കോഴിക്കോട്‌ ഒഴികെ വെളിച്ചണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നു. കോഴിക്കോട്‌ വെളിച്ചെണ്ണ ലിറ്ററിന്‌ 2 രൂപയും കൊപ്ര കിലോ ഒരു രൂപയും വില കൂടിഅന്തര്‍ സംസ്‌ഥാനങ്ങളില്‍ കേരളത്തെ അപേക്ഷിച്ച്‌ വെളിച്ചെണ്ണ കൊപ്ര വില കുറഞ്ഞിരിക്കെ അന്തര്‍ സംസ്‌ഥാനകച്ചവടക്കാര്‍ അവരുടെ കേരോല്‍പ്പന്നങ്ങള്‍ക്ക്‌ വിപണി കണ്ടെത്തുന്നത്‌ കേരളത്തിലാണ്‌. ഇവിടത്തെ മാര്‍ക്കറ്റ്‌ വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നുണ്ടെ ന്ന്‌ വ്യാപാരികളില്‍ നിന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

കോഴിക്കോട്‌ വെളിച്ചെണ്ണ ലിറ്ററിന്‌ 259 രൂപ .കൊപ്ര കിലോ 155 രൂപ. കൊച്ചി വെളിച്ചെണ്ണ മില്ലിംഗ്‌ ലിറ്ററിന്‌ 254 തയ്യാര്‍ 249 കൊപ്ര തെളിവ്‌ കിലോ 157 .ഓടെ 155 , തൃശൂര്‍ വെളിച്ചെണ്ണ 250 കൊപ്ര 155 ആലപ്പുഴ വെളിച്ചെണ്ണ മില്ലിംഗ്‌ 254, തയ്യാര്‍ 249, പോയവാരം കൊച്ചിയിലെ മൊത്തവ്യാപാരത്തില്‍ 28000 ലിറ്റര്‍ വെളിച്ചെണ്ണ വില്‍പ്പനക്കെത്തി

സ്വര്‍ണം തിളങ്ങി

വില കുറഞ്ഞും കൂടിയ പോയ വാരം ആഗോള തലത്തില്‍ സ്വര്‍ണം തിളങ്ങി. പവന്‌ 109400 രൂപയില്‍ വിറ്റ്‌ നിര്‍ത്തിയ ആഭ്യന്തര വിലവാരാ വസാനം പവന്‌ 1640 രൂപ കൂടി 111040രൂപയില്‍ ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ്‌ ആഭ്യന്തര വിലയെ ബാധിച്ചത്‌. ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 52 ഡോളര്‍ വില കൂടി ഔണ്‍സി 41 42 ല്‍ നിന്ന്‌ 41 94ഡോളറായി വില ഉയര്‍ന്നു. ഇന്ന്‌ രാജ്യാന്തര വില ഔണ്‍സിന്‌ 4200 ഡോളര്‍ കടന്നാല്‍ ആഭ്യ ന്തര വില ഉയരാന്‍ സാദ്ധ്യതയുണ്ട്‌. തകര്‍ച്ചയില്‍ നിന്ന്‌ രൂപ കരകയറിയില്ല. പോയവാരം രൂപയ്‌ക്ക്‌ 48 പൈസ നഷ്‌ടമായി.96.30 ല്‍ നിന്ന്‌ രൂപ 96.78 ആയി കുറഞ്ഞു.

വില്‍പ്പനക്ക്‌ തേയില വരവ്‌ കുറഞ്ഞു. തേയില വില കൂടി. കൊച്ചിയില്‍ പോയവാരം നടന്ന ലേലത്തില്‍ ഇല തേയില വില കുറഞ്ഞു. കയറ്റുമതി ഇനത്തില്‍പ്പെട്ട ഇല തേയിലയുടെ വരവ്‌ കൂടിയ തോടെ കയറ്റുമതിക്കാര്‍ ഇല തേയില കിലോ 4രൂപ വരെ വില ഉയത്തി വാങ്ങി. ഇല തേയില 309500 കിലോ ലേലത്തില്‍ വില്‍പ്പനക്കെത്തി തലേവാരത്തെ അപേക്ഷിച്ച്‌ 28 500 കിലോ ഇലതേയില കൂടുതലെത്തി. പൊടി തേയില കിലോ 3 രൂപ വില ഉയര്‍ത്തിയാണ്‌ വിവിധ ആ ഭൃന്തര പാക്കറ്റ്‌ വ്യാപാരികള്‍ വാങ്ങിയത്‌. പൊടി തേയിലാ 633500 കിലോ ലേലത്തില്‍ വില്‍പ്പനക്കെത്തി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സ്റ്റാർലിങ്ക് മത്സരം സ്വാഗതംചെയ്യുന്നുവെന്ന് റിലയൻസ്; മത്സരത്തെ ഒരിക്കലും ഭയന്നിട്ടില്ല എന്നും മസ്കിന് മറുപടി

സ്റ്റാർലിങ്ക് മത്സരം സ്വാഗതംചെയ്യുന്നുവെന്ന് റിലയൻസ്; മത്സരത്തെ ഒരിക്കലും ഭയന്നിട്ടില്ല എന്നും മസ്കിന് മറുപടി

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ എംഡി‌ആർ ദീപാവലിക്ക് ശേഷം; പി2പിക്ക് ചാർജ്ജില്ല

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ എംഡി‌ആർ ദീപാവലിക്ക് ശേഷം; പി2പിക്ക് ചാർജ്ജില്ല

ഇന്ത്യ ശക്തമായി തുടരും; ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഐഎം‌എഫ്; ആഗോള സമ്പദ്‌വ്യവസ്ഥ ദുർബലം

ഇന്ത്യ ശക്തമായി തുടരും; ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഐഎം‌എഫ്; ആഗോള സമ്പദ്‌വ്യവസ്ഥ ദുർബലം

ഓഹരി സൂചികകള്‍ തിരിച്ചുവരവില്‍

ഓഹരി സൂചികകള്‍ തിരിച്ചുവരവില്‍

ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.5 ശതമാനമാക്കി; വായ്പാ പലിശനിരക്കുകൾ വർദ്ധിക്കും

ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.5 ശതമാനമാക്കി; വായ്പാ പലിശനിരക്കുകൾ വർദ്ധിക്കും

കറുത്തപൊന്ന്‌ നിറഞ്ഞാടി, വര്‍ണമില്ലാതെ സ്വര്‍ണം

കറുത്തപൊന്ന്‌ നിറഞ്ഞാടി, വര്‍ണമില്ലാതെ സ്വര്‍ണം

Comments