More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Business News
  3. Business
Loading...

ഓഹരി സൂചികകള്‍ തിരിച്ചുവരവില്‍

Authored by Web Desk | Last updated: 11 Oct 2026, 11:34 PM | 2 min read

Print
ഓഹരി സൂചികകള്‍ തിരിച്ചുവരവില്‍
നിക്ഷേപകരുടെ നീണ്ട കാത്തിരിപ്പിന്‌ ഒടുവില്‍ ഓഹരി സൂചികകള്‍ തിരിച്ചുവരവ്‌ ആഘോഷിച്ചു. രണ്ടുമാസത്തോളം തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ട ഇന്ത്യന്‍ വിപണിയില്‍ പിന്നിട്ട വാരത്തിന്റെ അവസാന ദിനത്തിലാണ്‌ ഉണര്‍വ്‌ പ്രകടമായത്‌. എട്ടാഴ്‌ചയ്‌ക്കിടെ ഏകദേശം എട്ട്‌ ശതമാനം ഇടിഞ്ഞ ബി എസ്‌ ഇ, എന്‍ എസ്‌ ഇ സൂചികകള്‍ കഴിഞ്ഞ വാരം ഒരു ശതമാനത്തോളം നഷ്‌ടം നികത്തി. എന്നാല്‍ പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചെത്താന്‍ ഇനിയും ആഴ്‌ചകള്‍ വേണ്ടിവന്നേക്കാം. പ്രത്യേകിച്ച്‌, വിദേശ ഫണ്ടുകള്‍ ഇന്ത്യയില്‍ വീണ്ടും വാങ്ങലുകാരായി തിരിച്ചെത്തുന്നതുവരെ കാത്തിരിക്കേണ്ടിവരും. സെന്‍സെക്‌സ്‌ 563 പോയിന്റും നിഫ്‌റ്റി 99 പോയിന്റും പ്രതിവാര നേട്ടം രേഖപ്പെടുത്തി. ആര്‍ ബി ഐ റിപ്പോ നിരക്കില്‍ വരുത്തിയ വര്‍ധന ഓഹരി വിപണിക്ക്‌ സമ്മര്‍ദമുണ്ടാക്കിയെങ്കിലും വാരാന്ത്യത്തില്‍ സ്വകാര്യ ബാങ്കുകളിലുള്‍പ്പെടെ വീണ്ടും വാങ്ങല്‍ പ്രത്യക്ഷപ്പെട്ടു. ബാങ്കിങ്‌, ധനകാര്യ ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു. ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്‌, എഫ്‌ എം സി ജി, പൊതുമേഖലാ ബാങ്ക്‌, സ്വകാര്യ ബാങ്ക്‌ സൂചികകള്‍ ഏകദേശം രണ്ട്‌ ശതമാനം ഉയര്‍ന്നു. അതേസമയം, റിയല്‍റ്റി, മെറ്റല്‍ സൂചികകള്‍ മൂന്ന്‌ ശതമാനത്തോളം ഇടിവ്‌ നേരിട്ടു.

മുന്‍നിര ഓഹരികളായ ടി സി എസ്‌, ഐ സി ഐ സി ഐ ബാങ്ക്‌, എസ്‌ ബി ഐ, ആക്‌സിസ്‌ ബാങ്ക്‌, ഐ ടി സി, എച്ച്‌ യു എല്‍, എല്‍ ആന്‍ഡ്‌ ടി, ആര്‍ ഐ എല്‍, എയര്‍ടെല്‍ എന്നിവ നേട്ടമുണ്ടാക്കി. അതേസമയം, വില്‍പ്പനസമ്മര്‍ദത്തില്‍ മാരുതി, എം ആന്‍ഡ്‌ എം, എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌, ടാറ്റ സ്‌റ്റീല്‍, ഇന്‍ഫോസിസ്‌, ടെക്‌ മഹീന്ദ്ര, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരി വിലകള്‍ കുറഞ്ഞു.

സെന്‍സെക്‌സ്‌ 32 മാസത്തെ ഏറ്റവും താഴ്‌ന്ന നില രേഖപ്പെടുത്തിയ ശേഷമാണ്‌ തിരിച്ചുവരവ്‌ നടത്തിയത്‌. വിദേശ നിക്ഷേപകരില്‍നിന്നുള്ള വില്‍പ്പനസമ്മര്‍ദം ഇപ്പോഴും ശക്‌തമാണ്‌. യു.എസ്‌. ബോണ്ട്‌ യീല്‍ഡുകളിലെ വര്‍ധന വിദേശ നിക്ഷേപകരെ മറ്റ്‌ വിപണികളില്‍നിന്ന്‌ മൂലധനം പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചേക്കാം. മുന്‍വാരത്തിലെ 71,909 പോയിന്റില്‍നിന്ന്‌ 73,067 വരെ ഉയര്‍ന്ന സെന്‍സെക്‌സിന്‌ പിന്നീട്‌ വില്‍പ്പനസമ്മര്‍ദത്തെ അതിജീവിക്കാനായില്ല. ഇതോടെ 71,327 വരെ താഴ്‌ന്ന സൂചിക അവസാന സെഷനിലെ വാങ്ങല്‍ താല്‍പര്യത്തില്‍ 72,472-ലേക്ക്‌ തിരിച്ചുകയറി. ഈ വാരം 73,25074,028 മേഖലയില്‍ സെന്‍സെക്‌സിന്‌ പ്രതിരോധം നേരിടാം. അതേസമയം, മുന്‍നിര ഓഹരികളില്‍ വീണ്ടും വില്‍പ്പന ശക്‌തമായാല്‍ 71,51070,548 മേഖലയിലേക്ക്‌ തിരുത്തലിന്‌ സാധ്യത.

നിഫ്‌റ്റി സൂചികയിലും സമാനമായ ചാഞ്ചാട്ടമാണ്‌ പ്രകടമായത്‌. 22,421-ല്‍നിന്ന്‌ 22,776 പോയിന്റ്‌ വരെ മുന്നേറിയ നിഫ്‌റ്റിക്ക്‌ പിന്നീട്‌ തിരിച്ചടി നേരിട്ടു. മുന്‍വാരം സൂചിപ്പിച്ച 22,066-ലെ പിന്തുണ കടുത്ത വില്‍പ്പനസമ്മര്‍ദത്തിനിടയിലും നിലനിര്‍ത്താനായെങ്കിലും ഒരുഘട്ടത്തില്‍ സൂചിക 22,179-ലേക്ക്‌ ഇടിഞ്ഞു. പിന്നീട്‌ തിരിച്ചുകയറി 22,579 വരെ ഉയര്‍ന്ന നിഫ്‌റ്റി വാരാന്ത്യത്തില്‍ 22,520 പോയിന്റിലാണ്‌ കേ്ലാസ്‌ ചെയ്‌തത്‌.

ഈ വാരം വാങ്ങല്‍ശക്‌തി വര്‍ധിച്ചാല്‍ നിഫ്‌റ്റിക്ക്‌ 22,80423,088 മേഖല ലക്ഷ്യമാക്കി മുന്നേറാം. അതേസമയം, ബ്ലൂചിപ്പ്‌ ഓഹരികളില്‍ വില്‍പ്പനസമ്മര്‍ദം നിലനിന്നാല്‍ 22,20721,894 മേഖലയില്‍ വിപണി പിന്തുണ തേടാം. നിഫ്‌റ്റി 20 ദിവസത്തെ ശരാശരിയായ 22,972 മറികടന്നാല്‍ മാത്രമേ ഹ്രസ്വകാല ഉണര്‍വിന്‌ കൂടുതല്‍ വിശ്വാസ്യത ലഭിക്കൂ. ഡെയ്‌ലി, വീക്കിലി ചാര്‍ട്ടുകളിലെ സാങ്കേതിക സൂചനകള്‍ ഇപ്പോഴും ദുര്‍ബലമായതിനാല്‍ വില്‍പ്പനക്കാര്‍ വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്‌.

നിഫ്‌റ്റി ഒകേ്‌ടാബര്‍ ഫ്യൂച്ചേഴ്‌സ്‌ കരാര്‍ 22,520-ല്‍നിന്ന്‌ 22,350-ലേക്ക്‌ താഴ്‌ന്നെങ്കിലും പിന്നീട്‌ തിരിച്ചുകയറി 22,625-ല്‍ കേ്ലാസ്‌ ചെയ്‌തു. ഓപ്പണ്‍ ഇന്ററസ്‌റ്റ്‌ 191.6 ലക്ഷം കരാറുകളില്‍നിന്ന്‌ 189.43 ലക്ഷമായി. ഈ വാരം ആദ്യ പ്രതിരോധം 22,734-ലാണ്‌. വില്‍പ്പനസമ്മര്‍ദം ശക്‌തമായാല്‍ 22,420-ല്‍ താങ്ങുണ്ട്‌. ആഭ്യന്തര ഫണ്ടുകള്‍ കഴിഞ്ഞ വാരം 30,313 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇതോടെ ഒകേ്‌ടാബറിലെ അവരുടെ മൊത്തം നിക്ഷേപം 40,355 കോടി രൂപയായി.

അതേസമയം, വിദേശ ഫണ്ടുകളുടെ തുടര്‍ച്ചയായ ഓഹരി വില്‍പ്പന വിപണിക്ക്‌ വലിയ വെല്ലുവിളിയായി തുടരുന്നു. പിന്നിട്ട വാരം അവര്‍ 30,294 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഇതോടെ ഒകേ്‌ടാബറിലെ അവരുടെ വില്‍പ്പന 46,990 കോടി രൂപയായി. ഫോറെക്‌സ്‌ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 96.30-ല്‍നിന്ന്‌ 96.88-ലേക്ക്‌ ഇടിഞ്ഞശേഷം വാരാന്ത്യത്തില്‍ 96.78-ലാണ്‌ കേ്ലാസ്‌ ചെയ്‌തത്‌. രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ നടപടികള്‍ ശക്‌തമാക്കി. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക്‌ ആവശ്യമായ വിദേശനാണ്യം ലഭ്യമാക്കാന്‍ പ്രത്യേക ഡോളര്‍ വിന്‍ഡോ തുറന്നു. ഇത്‌ വിദേശനാണ്യ വിപണിയിലെ സമ്മര്‍ദം കുറയ്‌ക്കാന്‍ സഹായിച്ചേക്കാം. ഇതിനുപുറമെ, വിദേശനാണ്യ അവധി വ്യാപാര ഇടപാടുകള്‍ക്കുള്ള നിയമങ്ങളും കൂടുതല്‍ കര്‍ശനമാക്കി. അന്താരാഷ്‌ട്ര വിപണിയില്‍ ബ്രെന്റ്‌ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 104 ഡോളറിലേക്ക്‌ ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ഔണ്‍സിന്‌ 4194 ഡോളറിലാണ്‌ വ്യാപാരം നടത്തിയത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സ്റ്റാർലിങ്ക് മത്സരം സ്വാഗതംചെയ്യുന്നുവെന്ന് റിലയൻസ്; മത്സരത്തെ ഒരിക്കലും ഭയന്നിട്ടില്ല എന്നും മസ്കിന് മറുപടി

സ്റ്റാർലിങ്ക് മത്സരം സ്വാഗതംചെയ്യുന്നുവെന്ന് റിലയൻസ്; മത്സരത്തെ ഒരിക്കലും ഭയന്നിട്ടില്ല എന്നും മസ്കിന് മറുപടി

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ എംഡി‌ആർ ദീപാവലിക്ക് ശേഷം; പി2പിക്ക് ചാർജ്ജില്ല

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ എംഡി‌ആർ ദീപാവലിക്ക് ശേഷം; പി2പിക്ക് ചാർജ്ജില്ല

ഇന്ത്യ ശക്തമായി തുടരും; ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഐഎം‌എഫ്; ആഗോള സമ്പദ്‌വ്യവസ്ഥ ദുർബലം

ഇന്ത്യ ശക്തമായി തുടരും; ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഐഎം‌എഫ്; ആഗോള സമ്പദ്‌വ്യവസ്ഥ ദുർബലം

ഉത്സവലഹരിയില്‍ കരുത്തനായി 'കറുത്ത പൊന്ന്‌'

ഉത്സവലഹരിയില്‍ കരുത്തനായി 'കറുത്ത പൊന്ന്‌'

ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.5 ശതമാനമാക്കി; വായ്പാ പലിശനിരക്കുകൾ വർദ്ധിക്കും

ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.5 ശതമാനമാക്കി; വായ്പാ പലിശനിരക്കുകൾ വർദ്ധിക്കും

കറുത്തപൊന്ന്‌ നിറഞ്ഞാടി, വര്‍ണമില്ലാതെ സ്വര്‍ണം

കറുത്തപൊന്ന്‌ നിറഞ്ഞാടി, വര്‍ണമില്ലാതെ സ്വര്‍ണം

Comments