
കുവൈത്ത്സിറ്റി: സ്പെയിന് ദേശീയദിനത്തോട് അനുബന്ധിച്ച് ഒക്ടോബര് 12-ന് വൈകുന്നേരം കുവൈറ്റിലെ സ്പാനിഷ് എംബസി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില് നോര്ത്തേണ് അറേബ്യ അപ്പസ്തോലിക് വികാരി ഹിസ് എക്സലന്സി ബിഷപ്പ് അല്ഡോ ബെരാര്ഡി (O.SS.T.) പങ്കെടുത്തു. കുവൈറ്റിലെ സ്പാനിഷ് സംസാരിക്കുന്ന കത്തോലിക്കാ സമൂഹത്തിന്റെ ചുമതലയുള്ള ഫാദര് സ്ലിമാന് ഹിഫാവി, സ്പാനിഷ് സെമിനാരി വിദ്യാര്ത്ഥി പെഡ്രോ മെന്ഡോസ എന്നിവരും ബിഷപ്പിനെപ്പം ഉണ്ടായിരുന്നു.
കുവൈത്തിലെ സ്പെയിന് അംബാസഡര് എക്സലന്സി മാനുവല് ഹെര്ണാണ്ടസിനെ ബിഷപ്പ് ബെരാര്ഡി നേരിട്ട് ആശംസകള് അറിയിച്ചു.
മറ്റ് രാജ്യങ്ങളുമായുള്ള നല്ല ബന്ധം സ്പെയിന് എക്കാലവും തുടരട്ടെ; പ്രത്യേകിച്ച് സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സുപ്രധാന ബന്ധങ്ങള് നിലനില്ക്കുന്ന കുവൈത്ത് ഉള്പ്പെടെയുള്ള മിഡില് ഈസ്റ്റ് രാജ്യങ്ങളുമായി ഈ ബന്ധം കൂടുതല് ദൃഢമാകട്ടെ ബിഷപ്പ് ആശംസിച്ചു.







Comments