
നിവിന് പോളി , മമിത ബൈജു എന്നിവര് പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ബെത്ലഹേം കുടുംബയൂണിറ്റ്. മികച്ച പ്രതികരണമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഗാനങ്ങള്ക്കും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഹരിശങ്കര് പാടിയ ഇന്ദ്രജാലവും, വര്ണജാലവും ആളുകളുടെ പ്രിയപ്പെട്ട പാട്ടുകളായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ പാട്ട് പാടുന്നതിന് മുമ്പ് അതിന്റെ വരികളിലാണ് താന് ലോക്കായതെന്ന് പറയുകയാണ് ഹരിശങ്കര്. ഇത്രയും വലിയ സിനിമയിലാണ് പാടുന്നതെന്ന് വിചാരിച്ചില്ലെന്നും സിനിമയിലെ 'വര്ണജാല'മാണ് ആദ്യം റെക്കോര്ഡ് ചെയ്തതെന്നും ഹരിശങ്കര് കൂട്ടിച്ചേര്ത്തു. ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് ഹരിശങ്കര് ഇക്കാര്യം പറഞ്ഞത്.
'സുഹൈലിക്ക പടപടേന്ന് എഴുതി തീർത്ത പാട്ടാണത്. പാട്ട് പാടുന്നതിന് മുമ്പേ ആ ലിറിക്കിലാണ് ഞാൻ ലോക്കായത്. 'ഇന്ദ്രജാല'മെന്ന വാക്ക് അദ്ദേഹത്തിന്റെ ബ്രില്യൻസാണ്. ആ സിനിമയിൽ ഒരു മാജിക് എലമെന്റുണ്ട്. അങ്ങനെയുള്ള സിറ്റുവേഷൻസ് വരുമ്പോഴാണ് അത് പോലെയുള്ള പാട്ടുകൾ സംഭവിക്കുന്നത്. ഞങ്ങളെപോലെയുള്ള പാട്ടുകാർക്കും അത് പോലുള്ള കഥകളോ സിറ്റുവേഷൻസോ ഉണ്ടാവുമ്പോഴാണ് നമുക്കും ഇങ്ങനെയുള്ള പാട്ടുകൾ കിട്ടുന്നത്', ഹരിശങ്കർ പറഞ്ഞു.
വിഷ്ണു വിജയ് സംഗീതം ചെയ്ത് സുഹൈൽ കോയ വരികളെഴുതി ഹരിശങ്കറിന് പുറമെ അപർണ ഹരികുമാർ, വിഷ്ണു വിജയ് എന്നിവരാണ് ബെത്ലഹേമിലെ ‘ഇന്ദ്രജാലം’ പാടിയത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററിലും ഒടിടിയിലുമായ് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്.







Comments