
ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ഇന്ന് ജയ്പൂരിൽ അടിയന്തിരമായി ഇറക്കി. പിന്നീട് ഇത് വ്യാജ ഭീഷണിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഹൈജാക്കിംഗ് പോലുള്ള സംഭവങ്ങൾ നേരിടാൻ സാധാരണയായി ഉപയോഗിക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങളാണ് എയർപോർട്ട് അധികൃതർ സ്വീകരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.എല്ലാവരും സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി വിമാനം വിശദമായി പരിശോധിച്ചു.
എയർ ഇന്ത്യയുടെ AI 2030 ബോയിംഗ് 787 ഡ്രീംലൈനർ വിമാനം, അത് എത്തേണ്ട ലക്ഷ്യസ്ഥാനത്ത് നിന്ന് 280 കിലോമീറ്റർ അകലെയുള്ള രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ രാവിലെ 9.45-ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം നിലത്തിറങ്ങിയ ശേഷം, യാത്രക്കാർക്ക് പുറത്തിറങ്ങാനായി ഗോവണി സ്ഥാപിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയോടെയാണ് അധികൃതർ വിമാനത്തെ സമീപിച്ചത്.
യാത്രക്കാർക്ക് ടിക്കറ്റ് സൗജന്യമായി പുനഃക്രമീകരിക്കാനുള്ള അവസരമോ, ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ പൂർണ്ണമായ റീഫണ്ടോ നൽകുമെന്ന് എയർലൈൻ അറിയിച്ചു.







Comments