
ദോഹ: പ്രവാസികളുടെ അവകാശ സരക്ഷണം, ലോക കേരള സഭ നിലനിൽക്കേണ്ടതിന്റെ അനിവാര്യത തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സെമിനാർ സംസ്കൃതി ഖത്തർ സംഘടിപ്പിച്ചു.സംസ്കൃതി വൈസ് പ്രസിഡന്റ് നിതിൻ എസ് ജി അധ്യക്ഷത വഹിച്ച സെമിനാർ മുൻ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായിരുന്ന ഇ എം സുധീർ ഉദ്ഘാടനം ചെയ്തു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം വിഷയം അവതരിപ്പിച്ചു സംസാരിച്ചു. മുൻ ലോക കേരള സഭ അംഗങ്ങളായ അഹമ്മദ്കുട്ടി, ഡോ. പ്രതിഭ രതീഷ്, ഷൈനി കബീർ, എ സുനിൽ എന്നിവർ ലോക കേരള സഭ തുടർന്ന് കൊണ്ടുപോകേണ്ടതിന്റെ അനിവാര്യത ചൂണ്ടി കാണിച്ചുകൊണ്ട് സംസാരിച്ചു.
പ്രവാസികളുടെ അവകാശങ്ങളെ നിഷേധിക്കുന്ന നിലപാടിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്നും, ലോക കേരള സഭ പോലെ പ്രവാസികളെ ചേർത്ത് പിടിച്ച ഒരു സംവിധാനം നിർത്തലാക്കിയ നിലപാടിൽ സർക്കാരിനെ പ്രതിഷേധമറിയിക്കാൻ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി നിൽക്കണ മെന്നും സെമിനാറിൽ നിർദേശമുയർന്നു.
ഖത്തറിൽ നിന്നുള്ള ലോക കേരള സഭാ അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും സെമിനാറിൽ പങ്കെടുത്തു. സംസ്കൃതി സെക്രട്ടറി ബിജു പി മംഗലം സ്വാഗതവും വനിതവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ നന്ദിയും പറഞ്ഞു
ഷഫീക്ക് അറയ്ക്കൽ







Comments