
ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി-സാമൂഹിക സംഘടനയായ ചാലിയാർ ദോഹ വനിതാ വിംഗിന്റെ 2026–2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐ.സി.സി മുംബൈ ഹാളിൽ നടന്ന രൂപീകരണ യോഗത്തിലാണ് വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.പ്രസിഡന്റായി വാഴക്കാട് സ്വദേശിനി ഷാന നസ്രി, ജനറൽ സെക്രട്ടറിയായി കൊടിയത്തൂർ സ്വദേശിനി ഷബാന തസ്നീം, ട്രഷററായി ബേപ്പൂർ സ്വദേശിനി ഷെർഹാന നിയാസ് എന്നിവരെയാണ് പ്രധാനഭാരവാഹികളായി തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാർ: ഡോ. അഷീഖ പി.പി. (എടവണ്ണ), ഫൗസിയ (ഊർങ്ങാട്ടിരി), ഇബ്തിസം (ചെറുവണ്ണൂർ), കദീജ നുസ്രത് (രാമനാട്ടുകര), ബസ്മ ഷമീർ (വാഴയൂർ). സെക്രട്ടറിമാർ: സുമയ്യ (കീഴുപറമ്പ്), നജുമ കോയ (കടലുണ്ടി), ഷഹന ഷബീർ (അരീക്കോട്), ആമിന (കാവനൂർ), സെമിന റഷീദ് (മമ്പാട്).
ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറർ ബുജൈർ മുഹമ്മദ് ഊർങ്ങാട്ടിരി, അഡ്വൈസറി ബോർഡ് ചെയർമാൻ സി.ടി. സിദ്ധിഖ് ചെറുവാടി, ചീഫ് അഡ്വൈസർ വി.സി. മഷൂദ് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ അടുത്ത ഭാരവാഹി യോഗത്തിൽ തിരഞ്ഞെടുക്കും.
നിലവിലെ വനിതാ വിംഗ് പ്രസിഡന്റ് മുഹ്സിന സമീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഫെമിന സലീം സ്വാഗതവും ട്രഷറർ ഷാന നസ്രിൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.'Strong Women • Strong Community' എന്ന ആശയത്തിലൂന്നി ചാലിയാർ ദോഹയുടെ സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി.
ഷഫീക്ക് അറയ്ക്കൽ







Comments