
പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ച് നടനും ആര്ജെയുമായ മിഥുന്. പ്രജ സിനിമയിലെ ‘ചന്ദനമണിസന്ധ്യകളുടെ നടയില് നടനം’ എന്ന ഗാനമാണ് മിഥുന് ആലിപിക്കുന്നത്. പാട്ടുപാടാന് ആശ തോന്നിയെന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് വീഡിയോ ഇന്സ്റ്റരഗാമില് പങ്കുവെച്ചിരിക്കുന്നത്.
മോഹന്ലാലിന്റെ മാനറിസങ്ങളുമായി പാടുന്ന മിഥുന്റെ വീഡിയോയ്ക്ക് നിരവധി താരങ്ങളും ഗായകരും കമന്റുകളുമായെത്തിയിട്ടുണ്ട്. ഈ ഗാനം ഒറിജിനലായി ആലപിച്ച എം ജി ശ്രീകുമാറും കമന്റ് ചെയ്തിട്ടുണ്ട്.
‘ഇനി എനിക്ക് സിനിമയില പാടാനുളള ചാന്സ് പോയി കിട്ടുമോ മിഥുന് കുട്ടാ എന്നോടിത് വേണ്ടായിരുന്നു. ചുമ്മാ നന്നായിട്ടുണ്ട് ’എന്നായിരുന്നു എം ജി ശ്രീകുമാറിന്റെ കമന്റ്. എന്നോട് പൊറുക്കണം ഇനി ആവര്ത്തിക്കില്ല എന്നായിരുന്നു മിഥുന്റെ മറുപടി.
‘നന്പര്കളേ പാട്ടുപാട ആസയായി ഇരുന്തത്’ എന്നായിരുന്നു മിഥുന്റെ ക്യാപ്ഷന്. നടന് ജേജു ജോര്ജ്, ഗായിക നിത്യമാമന് തുടങ്ങി നിരവധിപ്പേര് വീഡിയോയ്ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്.







Comments