
റോം:ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതിന് പിന്നാലെ ജെമിലി ആശുപത്രിയിൽ കഴിയുന്നതിനിടെ തന്നെ ശ്രുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കുമായി കുർബാന അർപ്പിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ചികിത്സയിൽ കഴിയുന്ന നാലാം ദിവസമാണ് മാർപ്പാപ്പ ആശുപത്രിയിലെ പത്താം നിലയിലെ മുറിയിൽ കുർബാന അർപ്പിച്ചത്.
ലങ് അഡിനോകാർസിനോമ എന്ന കാൻസർ വകഭേദമാണ് ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് സ്ഥിരീകരിച്ചത്. ശ്വാസകോശത്തിലെ മുഴ നീക്കാനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടയിലാണ് കാൻസർ സ്ഥിരീകരിച്ചത്. പിന്നാലെ ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് ദൈർഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് നീക്കം ചെയ്തിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ഒക്ടോബർ 20 വരെ മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്.
ശ്വാസകോശത്തിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമൻ മാർപ്പാപ്പ സുഖംപ്രാപിച്ചുവരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന മാർപ്പാപ്പ ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും നടക്കുകയും ശ്വസന വ്യായാമങ്ങൾ ചെയ്യുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രക്തപരിശോധനയിലും നെഞ്ചിന്റെ എക്സ്റേയിലും അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.







Comments