More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം

Authored by Web Desk | Last updated: 16 Oct 2026, 8:31 PM | 1 min read

Print

രാജ്യ തലസ്ഥാനത്ത് നടന്ന 'ലെഹര ദോ തിരംഗ' പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അഖിലേന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) നേതാവ് നേഹ ബോറയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി അവരുടെ സഹായികൾ ആരോപിച്ചു.

ദിപ്കെയും നേഹ ബോറയും  കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നടന്ന 'ലെഹര ദോ തിരംഗ' പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അഖിലേന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) നേതാവ് നേഹ ബോറയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി അവരുടെ സഹായികൾ ആരോപിച്ചു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെയും വസതിക്കു പുറത്തുവച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

"നേഹ ബോറയെ ഒറ്റയ്ക്ക് കസ്റ്റഡിയിലെടുത്തു, അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി," സഹായികൾ എക്സ് അക്കൗണ്ടിലെ ഒരു പോസ്റ്റിൽ പറയുന്നു. അവരുടെ കൈവശം ഫോൺ ഉണ്ടായിരുന്നില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു."ഡൽഹി പോലീസ് മറുപടി പറയണം: എവിടെയാണ് നേഹ?" എന്ന് ചോദിച്ച സന്ദേശം, ഈ സംഭവത്തെ “വീണ്ടും ഒരു തട്ടിക്കൊണ്ടുപോകൽ” എന്നാണ് വിശേഷിപ്പിച്ചത്.

വെള്ളിയാഴ്ച നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട കോക്‌റോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെയെ ജണ്ഡേവാലയിലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അൽപസമയത്തിന് ശേഷമാണ് മണ്ടി ഹൗസിൽ വെച്ച് നേഹ ബോറയെയും കസ്റ്റഡിയിലെടുത്തത്. ഈ കസ്റ്റഡിയിലെടുക്കലുകൾ പ്രതിഷേധക്കാരും മാധ്യമപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഉന്തും തള്ളനും കാരണമായി.

തലസ്ഥാനത്തുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.കസ്റ്റഡിയിലെടുത്ത ദിപ്കെയെ ജാഫർപൂർ കലാൻ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് പിടിഐ വാർത്താ ഏജൻസിയോട് പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ നേഹ ബോറയെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് ഉടനടി വ്യക്തമായിരുന്നില്ല.

നേരത്തെ, ഡൽഹി പോലീസിന്റെ 20-ലധികം ഉദ്യോഗസ്ഥർ ജണ്ഡേവാലയിലെ ദിപ്കെയുടെ വസതി സന്ദർശിക്കുകയും പൗരന്മാർ, വ്യാപാരികൾ, യാത്രക്കാർ, രോഗികൾ തുടങ്ങിയവരുടെ അവകാശങ്ങളെ ബാധിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ യാതൊരുവിധ നടപടികളിലും ഏർപ്പെടരുതെന്ന് കാണിച്ച് അദ്ദേഹത്തിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇരുനേതാക്കളെയും കസ്റ്റഡിയിലെടുത്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

കണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ തീർക്കുകയും ഇരുമ്പ് റെയിലിംഗുകൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്തു. പാർക്കിന് പുറത്ത് കണ്ണീർ വാതക വാഹനവും 'വജ്ര' വാഹനവും സജ്ജീകരിച്ചിരുന്നു. ഉള്ളിൽ ദ്രുതകർമസേനയെയും (ആർഎ‌എഫ്) വിന്യവിച്ചിരുന്നു. കണാട്ട് പ്ലേസിന്റെ ഉൾവട്ടങ്ങളിലും പുറംവട്ടങ്ങളിലും ഗതാഗതം നിയന്ത്രിക്കുന്നതിനായി ട്രാഫിക് പോലീസിനെയും വിന്യസിച്ചിരുന്നു.

കനത്ത പോലീസ് വിന്യാസത്തിനിടയിൽ സിജെപി അംഗങ്ങളും വിദ്യാർത്ഥി സംഘടനകളും ഉൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാർ ദേശീയ പതാകയേന്തി കണാട്ട് പ്ലേസിലും മണ്ടി ഹൗസിലും മിന്നൽ പ്രതിഷേധത്തിനായി ഒത്തുകൂടിയിരുന്നു.

Tags

  • police custody
  • abhijeet dipke
  • neha bora

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

മിനി കൂപ്പറിടിച്ച് 3 പേര്‍ മരിച്ച കേസ്: ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

മിനി കൂപ്പറിടിച്ച് 3 പേര്‍ മരിച്ച കേസ്: ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

എം.സി. മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍ ; സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

എം.സി. മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍ ; സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

photo- BGNES

അര്‍ബുദചികിത്സയ്ക്കിടെ ആശുപത്രിജീവനക്കാർക്ക് കുർബാന അർപ്പിച്ച് ലിയോ മാർപ്പാപ്പ

photo-facebook

രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം; നേഹ ബോറയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയില്‍ , പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ ആഹ്വാനം ചെയ്ത് പോലീസ്

Comments