
പ്രമുഖ സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദറും ഐപിഎല് ടീമായ സണ്റൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒ കാവ്യ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോര്ട്ട്. നവംബര് 21-നാണ് ഇരുവരുടെയും വിവാഹമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഔദ്യോഗികമായി അറിയിച്ചു. കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും നേരിട്ടെത്തി മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിട്ടുണ്ട്. തെലങ്കാന സി.എം.ഒയുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
"സണ് ഗ്രൂപ്പ് ചെയര്മാന് ശ്രീ. കലാനിധി മാരനും ഭാര്യ ശ്രീമതി. കാവേരി മാരനും ജൂബിലി ഹില്സിലെ വസതിയിലെത്തി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. എ. രേവന്ത് റെഡ്ഡിയെ കണ്ട്, തങ്ങളുടെ മകള് കാവ്യ മാരന്റെ വിവാഹസല്ക്കാരത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. നവംബര് 21-ന് ചെന്നൈയില് വെച്ചാണ് കാവ്യ മാരന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും വിവാഹസല്ക്കാരം നടക്കുന്നത്"- പോസ്റ്റില് വ്യക്തമാക്കുന്നു.
തെലങ്കാന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നതോടുകൂടി, ഇരുവരുടെയും വിവാഹത്തെക്കുറിച്ച് മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്ക്കാണ് വിരാമമായിരിക്കുന്നത്. എങ്കിലും, അനിരുദ്ധോ കാവ്യയോ ഇതുവരെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.







Comments