
കണ്ണൂര്‍ : കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അമ്മയായ കേസില്‍ പ്രതിയായ വൈദീകന് റോബിന് വടക്കുംചേരിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേയ്ക്കാണ് പോലീസ് കസ്റ്റഡി. കൂടുതല്‍ തെളിവെടുപ്പിനായി ഫാ.റോബിനെ വിട്ടു നല്‍കണമെന്ന പോലീസിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
റോബിന്റെ ലാപ്ടോപ്പും പാസ്പോര്‍ട്ടും കണ്ടെടുക്കാനുണ്ടെന്നും ഫോണ്‍ വിളി രേഖകള്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, പോലീസിന്റെ ഇത്തരം വാദങ്ങളെ പ്രതിഭാഗം എതിര്‍ത്തു.
പ്രതിയില്‍ നിന്നും പ്രത്യേകിച്ച് ഇനിയൊന്നും കണ്ടെത്താനില്ലെന്നും മാധ്യമ വിചാരണയ്ക്കുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും പ്രതിഭാഗം അഭിഭാഷകന് ആരോപിച്ചു.






