
കൊച്ചി: മലയാള സിനിമാരംഗത്ത് വര്‍ണവിവേചനവും ജാതി വേര്‍തിരിവുമുണ്ടെന്ന് മികച്ചനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിനായകന് പറഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഇത് തിരിച്ചറിഞ്ഞതാണെന്നും വിനായകന് പറഞ്ഞു.
വ്യവസ്ഥിതിക്കെതിരായ യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് ലഭിച്ച ഈ അവാര്‍ഡെന്നും അദ്ദേഹം പറഞ്ഞു. സ്വയം നടനാണെന്ന് പറയാനുള്ള അധികാരം തനിക്കില്ലെന്നും താന്‍ തന്നെ വിലയിരുത്തിയിട്ടാണ് താന്‍ മീഡിയയില്‍ വരാതിരുന്നതെന്നും അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷം ഇല്ലെന്നല്ല താന്‍ അത് അറിഞ്ഞ് വരുന്നതേയുള്ളുവെന്നും വിനായകന് പ്രതികരിച്ചു. അവാര്‍ഡ് കിട്ടിയത് കാരണം ഇനി സെലക്ടീവാകുന്നൊന്നുമില്ലെന്നും അതിനും മാത്രം ഉള്ള സിനിമകളൊനന്നും തനിക്ക് കിട്ടുന്നില്ലെന്നുമായിരുന്നു വിനായകന്റെ പ്രതികരണം.






