പൂനൈ: റോങ് സൈഡിലൂടെ വന്നു എന്ന് ആരോപിച്ചുകൊണ്ട് സോഫ്റ്റ്വെയര് ജീവനക്കാരനെ ഇരുചക്രവാഹനത്തിന്റെ യാത്രക്കാരന് വെട്ടി പരിക്കേല്‍പ്പിച്ചു. പൂനൈയിലെ ഫെര്‍ഗുസ്സണ്‍ കോളജ് റോഡിലാണ് സംഭവം.
ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനായി റോഡിലെ ഒരു റെസ്റ്റോറന്റിലെത്തുകയായിരുന്നു. ഹോട്ടലിലേക്ക് എത്തുന്നതിന് മുന്‍പ് മറുവശത്ത് വാഹനം നിര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ഗതാഗത നിയമങ്ങള്‍ പാലിക്കുന്നില്ല എന്ന പറഞ്ഞുകൊണ്ട് ഇരുചക്രയാത്രക്കാരനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധമെടുത്ത് കുത്തുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തിയപ്പോഴേക്കും യുവാവിന് കുത്തേറ്റിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 27 കാരനായ ടെക്കി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശ്വാസകോശത്തിന്റെ ഇടതുഭാഗത്തായി കാര്യമായ മുറവേറ്റിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലെന്ന്് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments