മുംബൈ : റിലയന്‍സ് ജിയോയും ഗൂഗിളും ഒരുമിക്കുന്നു. വില കുറഞ്ഞ 4ജി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് ടെക്നോളജി വമ്പനുമായി ജിയോ കൈകോര്‍ക്കുന്നത്. ഗൂഗിള്‍ ബ്രാന്‍ഡിലുള്ള വില കുറഞ്ഞ ഫോണുകളായിരിക്കും ഇതോടെ ജിയോ വിപണിയില്‍ എത്തിക്കുക. ഗ്രാമീണ മേഖലകളില്‍ 4ജി ഇന്റര്‍നെറ്റ് പരമാവധി എത്തിക്കാനും അതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമം.
റിലയന്‍സ് ജിയോ ആപ്പുകള്‍ എല്ലാം ഈ സ്മാര്‍ട്ട് ഫോണില്‍ ഉണ്ടായിരിക്കും. സ്മാര്‍ട്ട് ടിവി മേഖലയില്‍ രണ്ടു കമ്പനികളും ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഈ വര്‍ഷം തന്നെ സ്മാര്‍ട്ട് ടിവിയും ലോഞ്ച് ചെയ്യാനാണ് ജിയോയുടെ പദ്ധതി.






