
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നാണ് കോടതി അറിയിച്ചത്. കേസില്‍ ക്രോണിനെതിരെ പോലീസ് ആത്മഹത്യ പ്രേരാണക്കുറ്റവും ചുമത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ കേസിന്റെ എല്ലാവശങ്ങളും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി വ്യക്തമാക്കി. ഇതിനിടെ കേസിലെ ദുരൂഹതകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് മിഷേലിന്റെ ബന്ധുക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു.
എന്നാല്‍ മിഷേലിന്റേത് ആത്മഹത്യയെന്ന നിലപാടില്‍ തന്നെയാണ് പോലീസ് ഉറച്ചുനില്‍ക്കുന്നത്. മിഷേലിന്റെ മരണവുമായി ബന്ധമില്ലെന്നും ഒരു ബന്ധത്തില്‍ സാധാരണയുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമേ മിഷേലുമായി തനിക്ക് ഉണ്ടായിരുന്നുള്ളുവെന്നുമാണ് അറസ്റ്റിലായ ക്രോണിന് അവകാശപ്പെടുന്നു.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഉടന്‍ ക്രോണിനെ കസ്റ്റഡിയില്‍ വാങ്ങിയേക്കാം. സംഭവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയും മറ്റൊരാള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.






