
നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന സഖാവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍പോളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ടീസര്‍ പുറത്തിറങ്ങി അരമണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര് കണ്ടുകഴിഞ്ഞു.
ദേശീയ അവാര്‍ഡ് ജേതാവ് സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍പോളി അവതരിപ്പിച്ചിരിക്കുന്നത്. തന്നിലേക്ക് അലിഞ്ഞ് ചേര്‍ന്ന് കഴിഞ്ഞ സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപത്രം പ്രേക്ഷകര്‍ക്കും പ്രിയകങ്കരാനാകും എന്ന് ഉറപ്പുണ്ടെന്ന് അടിക്കുറിപ്പോടെയാണ് നിവിന്‍ പോളി ടീസര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ ശ്രീനിവാസന്, മണിയന്‍പിള്ള രാജു, രജ്ഞി പണിക്കര്‍, കെപിഎസ്സി ലളിത എന്നിവര്‍ അണിനിരക്കുന്നു. ജോമോന്റെ സുവിശേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാജേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും.






