
സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ് മാനെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ നടി പ്രയാഗ മാര്ട്ടിന്. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് നടിക്ക് ദാരുണസംഭവമുണ്ടായത്.
മേക്ക് അപ്പ് അധികം വേണ്ടാത്ത കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഒരു മേക്കപ്പ്മാനെ ആവശ്യമായി വന്നിരുന്നില്ല. മുഖം ഇത്തിരി ഡള്‍ ആക്കേണ്ടതിനാല് സിനിമയുടെ മേക്കപ്പ് മാനെ വിളിക്കുകയായിരുന്നു. എന്നാല്‍ ഒരു കാരണവും കൂടാതെ ഇയാള്‍ തന്നെ വഴക്ക് പറഞ്ഞതായും താരം പറയുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഇത് ചോദിക്കാന്‍ എത്തിയ അമ്മയുടെ നേരെ ശകാരിക്കുകയായിരുന്നുവെന്നും പ്രയാഗ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അമ്മയോട് മോശമായി സംസാരിക്കരുതെന്ന് പറഞ്ഞപ്പോള്‍ തന്റെ വിരലുകള്‍ വളയ്ക്കുകയും ഇടതുകൈക്ക് ഇടിക്കുകയും ചെയ്യുകയാണുണ്ടായതെന്നാണ് പ്രയാഗ പറഞ്ഞത്. സംവിധായകന് പി.ടി. കുഞ്ഞുമുഹമദ് അടക്കമുള്ളവര്‍ പറഞ്ഞതുകൊണ്ടാണ് താന്‍ നിയമനടപടിക്ക് മുതിരാത്തത് എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രീകരണം അന്ന് തന്നെ നിര്‍ത്തിവച്ച് പ്രശ്നം പരിഹരിച്ചതായും താരം പറയുന്നു.
അത്തരത്തില്‍ നിയമപരമായി പോകാതിരിക്കുവാനാണ് മേക്കപ്പ്മാനെ താന്‍ മര്‍ദ്ദിച്ചു എന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നത്. സംഭവത്തില്‍ താരസംഘടനയായ അമ്മയും തന്റെയൊപ്പം നിന്നുവെന്നും പ്രയാഗ പറഞ്ഞു. ഇനി നിയപരമായി മുന്നോട്ട് പോകുവാനാണ് ഉദ്ദേശിക്കുന്നതെന്നും താരം പറഞ്ഞു.






