അവതാരകനായെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ആദില്‍ ഇബ്രാഹിം. യാത്രകളേയും ബാബുരാജിന്റെ പാട്ടുകളെയും സ്നേഹിക്കുന്ന ആദിലിന് ഏറെ പ്രിയം അഭിനയത്തോടാണ്.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റിഷോയുടെ മൂന്നാം സീസണിന്റെ ഹൈലറ്റ് ആദില്‍ ഇബ്രാഹിം എന്ന അവതാരകന്തന്നെയാണ്. ഡി 3 എന്ന ഒറ്റഷോയിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകനായി ആദില്‍ മാറി.
ജനിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണെങ്കിലും മനസ്സുകൊണ്ട് തനി മലബാറുകാരനാണ് ആദില്‍. എം.എസ.് ബാബുരാജിന്റെയും എ.ആര്. റഹ്മാന്റെയും പാട്ടുകളെ സ്നഹിക്കുന്ന മലയാളി ചെറുപ്പക്കാരന്.
സിനിമയ്ക്കൊപ്പം ആദിലിന് പ്രിയപ്പെട്ട മറ്റൊന്നുകൂടിയുണ്ട്. യാത്രകള്‍. കാപ്പിരിത്തുരുത്ത് എന്ന സിനിമയിലൂടെ അഭിനയത്തിലും സജീവമാകാനൊരുങ്ങുന്ന ആദിലിന്റെ സിനിമാ വിശേഷങ്ങളിലൂടെ...
നല്ലൊരു വേഷമാണ് കാപ്പിരിത്തുരുത്തിലേത്. ഒരേ കഥാപാത്രത്തിന്റെ വിവിധ പ്രായത്തിലെ ഗെറ്റപ്പുകളാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു ഗായക കഥാപാത്രമാണ് എന്റേത്.
പാട്ടുകാരെ എനിക്കൊരുപാടിഷ്ടമാണ്. ഹിന്ദുസ്ഥാനിയും കവാലിയുമാണ് കൂടുതലിഷ്ടം. ഞാന്‍ ബാബുക്കയുടെ (എം.എസ്.ബാബുരാജ്) ആരാധകനാണ്. ചിത്രത്തില്‍ നല്ലൊരു പാട്ടുസീനിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. അഭിനയത്തെക്കുറിച്ച് കുറേയേറെ കാര്യങ്ങള്‍ എന്നെ പഠിപ്പിച്ച സിനിമയാണ് കാപ്പിരിത്തുരുത്ത്.
ആരാധികമാരുണ്ട്. കുറേ മെസേജുകളൊക്കെ കിട്ടാറുണ്ട്. പലര്‍ക്കും സെലിബ്രിറ്റികളോട് തോന്നുന്ന ഒരു ഇഷ്ടം മാത്രമാണ് എന്നോടുമുള്ളത്. മെസേജുകള്ക്കൊക്കെ മറുപടി നല്കാന് ശ്രമിക്കാറുണ്ട്. വളരെ ഇമോഷണലായി മെസേജ് അയക്കുന്നവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കും.
ചില പെണ്കുട്ടികളൊക്കെ നേരിട്ട് കാണാന്‍ വരാറുണ്ട്. ഒരിക്കല്‍ ഞാന്‍ ദുബായിലുള്ള സമയത്ത് ഒരു പെണ്‍കുട്ടി കാണാന്‍ വന്നു. ഞാനവിടെയുെണ്ടന്നറിഞ്ഞ് അഡ്രസ്സൊക്കെ അന്വേഷിച്ചറിഞ്ഞ് ഖത്തറില്‍ നിന്നാണ് ആ കുട്ടി വന്നത്.
പലപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും അറിയില്ല. ചിലരെങ്കിലും വന്ന് നേരിട്ട് ഐ ലവ് യു എന്നൊക്കെ പറയുമ്പോള്‍ ചമ്മലാണ് തോന്നുന്നത്.
അഭിനയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കാരണം ഞാന്‍ ദുബായില്‍ ക്രിയ മീഡിയ എന്ന അഡ്വര്‍ടൈസിംഗ് ഏജന്‍സി നടത്തുകയായിരുന്നു.
റേഡിയോ സ്റ്റേഷനിലെ ജോലിക്കൊപ്പം ബിസിനസ്സും നോക്കാമെന്നു കരുതിയാണ് അഡ്വര് ടൈസിംഗ് ഏജന്‍സി തുടങ്ങിയത്. ഇപ്പോള്‍ അനിയനും പാര്‍ട്നറും കൂടിയാണ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴും സിനിമയില്‍ സജീവമായെന്നൊന്നും പറയാറായിട്ടില്ല. സിനിമാ മോഹം തോന്നി നാട്ടിലെത്തിയപ്പോള്‍ സിനിമയിലുള്ള നല്ല കുറേ ആളുകളെ പരിചയപ്പെട്ടു. നല്ല അവസരങ്ങള്‍ കിട്ടി. തുടര്‍ന്നും നല്ല അവസരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്ന്.
ആറു വര്‍ഷത്തോളം ദുബായിലെ എഫ്എമ്മില്‍ ജോക്കിയായിരുന്നു. നല്ല കുറേ സൗഹൃദങ്ങള്‍ ഉണ്ടായി, അതിപ്പോഴും നന്നായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഞാന്‍ മോര്‍ണിംഗ് ഷോയാണ് ചെയ്തത്.
ശ്രോതാക്കളോടുള്ള സംസാരമൊക്കെ രസകരമായ അനുഭവങ്ങള്‍ സമ്മാനിച്ചു. ആ എക്സ്പീരിയന്‍സാണ് ഡി 3യിലെത്തിയപ്പോഴും സഹായമായത്. പ്രോഗ്രാമില്‍ പറയുന്ന തമാശയൊക്കെ സ്ക്രിപ്റ്റഡാണോന്ന് പലരും ചോദിക്കാറുണ്ട്.
ഞാന്‍ ഒരുപാട് സംസാരിക്കുന്ന ടൈപ്പായതുകൊണ്ടും എഫ്എമ്മിലെ എക്സ്പീരിയന്സുകൊണ്ടുമാണ് അങ്ങനെ സംസാരിക്കാനൊക്കെ പറ്റിയത്.
മണിപ്പാല്‍ യൂണിവേഴ്സിറ്റിയടക്കമുള്ള ചില ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യങ്ങള്‍ ചെയ്തതല്ലാതെ റാംപിലൊന്നും കയറിയിട്ടില്ല. സിനിമയായിരുന്നു എന്റെ സ്വപ്നം.
ഏഷ്യാനെറ്റിലും അമൃതയിലും ഓരോ പ്രോഗ്രാം ചെയ്തിട്ടുെണ്ടങ്കിലും എനിക്ക് ആങ്കറിംഗ് ചെയ്യാന്‍ കഴിയുമെന്ന് തോന്നിയിട്ടില്ല. പ്രൊഡ്യൂസറായ യമുന ചേച്ചിയാണ് എന്നെ ഡി 3യിലേക്ക് വിളിക്കുന്നത്. ആ പ്രോഗ്രാം ഞാന്‍ മുമ്പ് കണ്ടിട്ടില്ല.
പ്രോഗ്രാമിനെക്കുറിച്ച് ഒന്നുമറിയില്ല. എന്റേതായ രീതിയില്‍ നന്നായി ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഡി3യുടെ ഫ്ളോറില്‍ എത്തിയത്.

കാപ്പിരിത്തുരുത്തിനെക്കുറിച്ച്?

ധാരാളം ആരാധികമാരുണ്ടല്ലോ?

ബിസിനസ്സില്‍ നിന്ന് അഭിനയത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നു?
അഭിനയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കാരണം ഞാന്‍ ദുബായില്‍ ക്രിയ മീഡിയ എന്ന അഡ്വര്‍ടൈസിംഗ് ഏജന്‍സി നടത്തുകയായിരുന്നു.
റേഡിയോ സ്റ്റേഷനിലെ ജോലിക്കൊപ്പം ബിസിനസ്സും നോക്കാമെന്നു കരുതിയാണ് അഡ്വര് ടൈസിംഗ് ഏജന്‍സി തുടങ്ങിയത്. ഇപ്പോള്‍ അനിയനും പാര്‍ട്നറും കൂടിയാണ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴും സിനിമയില്‍ സജീവമായെന്നൊന്നും പറയാറായിട്ടില്ല. സിനിമാ മോഹം തോന്നി നാട്ടിലെത്തിയപ്പോള്‍ സിനിമയിലുള്ള നല്ല കുറേ ആളുകളെ പരിചയപ്പെട്ടു. നല്ല അവസരങ്ങള്‍ കിട്ടി. തുടര്‍ന്നും നല്ല അവസരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്ന്.
മോഡലിംഗും റേഡിയോ ജോക്കിയും?
ആറു വര്‍ഷത്തോളം ദുബായിലെ എഫ്എമ്മില്‍ ജോക്കിയായിരുന്നു. നല്ല കുറേ സൗഹൃദങ്ങള്‍ ഉണ്ടായി, അതിപ്പോഴും നന്നായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഞാന്‍ മോര്‍ണിംഗ് ഷോയാണ് ചെയ്തത്.
ശ്രോതാക്കളോടുള്ള സംസാരമൊക്കെ രസകരമായ അനുഭവങ്ങള്‍ സമ്മാനിച്ചു. ആ എക്സ്പീരിയന്‍സാണ് ഡി 3യിലെത്തിയപ്പോഴും സഹായമായത്. പ്രോഗ്രാമില്‍ പറയുന്ന തമാശയൊക്കെ സ്ക്രിപ്റ്റഡാണോന്ന് പലരും ചോദിക്കാറുണ്ട്.
ഞാന്‍ ഒരുപാട് സംസാരിക്കുന്ന ടൈപ്പായതുകൊണ്ടും എഫ്എമ്മിലെ എക്സ്പീരിയന്സുകൊണ്ടുമാണ് അങ്ങനെ സംസാരിക്കാനൊക്കെ പറ്റിയത്.
മണിപ്പാല്‍ യൂണിവേഴ്സിറ്റിയടക്കമുള്ള ചില ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യങ്ങള്‍ ചെയ്തതല്ലാതെ റാംപിലൊന്നും കയറിയിട്ടില്ല. സിനിമയായിരുന്നു എന്റെ സ്വപ്നം.
ഡി 3 യിലേക്ക്?
ഏഷ്യാനെറ്റിലും അമൃതയിലും ഓരോ പ്രോഗ്രാം ചെയ്തിട്ടുെണ്ടങ്കിലും എനിക്ക് ആങ്കറിംഗ് ചെയ്യാന്‍ കഴിയുമെന്ന് തോന്നിയിട്ടില്ല. പ്രൊഡ്യൂസറായ യമുന ചേച്ചിയാണ് എന്നെ ഡി 3യിലേക്ക് വിളിക്കുന്നത്. ആ പ്രോഗ്രാം ഞാന്‍ മുമ്പ് കണ്ടിട്ടില്ല.
പ്രോഗ്രാമിനെക്കുറിച്ച് ഒന്നുമറിയില്ല. എന്റേതായ രീതിയില്‍ നന്നായി ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഡി3യുടെ ഫ്ളോറില്‍ എത്തിയത്.

ജി.പിക്ക് പകരക്കാരനായെത്തിയപ്പോള്?
വലിയൊരു ദൗത്യമാണ് എനിക്ക് കിട്ടിയത്. ജി.പി നന്നായി ചെയ്തുകൊണ്ടിരുന്ന ഒരു പ്രോഗ്രാം തുടര്ന്നുചെയ്യുന്നതിന്റെ ടെന്‍ഷനുണ്ടായിരുന്നു. ആദ്യ എപ്പിസോഡ് കണ്ടിട്ട് ജി.പിയുടെ ആരാധകര്‍ ഫേസ്ബുക്കിലൂടെയൊക്കെ നെഗറ്റീവ് കമന്റുകള്‍ പറഞ്ഞെങ്കിലും പിന്നീട് അവര്‍ക്കും എന്റെ ആങ്കറിംഗ് ഇഷ്ടമായി.
ഡി 3 നല്കിയ അനുഭവങ്ങള്‍?
കരിയറില്‍ എനിക്കേറ്റവും സന്തോഷം നല്കിയ വേദിയാണ് ഡി ഫോര്‍ ഡാന്‍സിന്റേത്. പ്രസന്ന മാസ്റ്ററും പ്രിയാജിയും നീരവ്ജിയും ഞാനും പേളിയുമൊക്കെക്കൂടി ഒരു കുടുംബംപോലെയായിരുന്നു. പ്രോഗ്രാം കഴിഞ്ഞെങ്കിലും ഇടയ്ക്കൊക്കെ ഞങ്ങളൊരുമിച്ച് കൂടാറുണ്ട്.
വാട്ട്സ് ആപ്പ് ഗ്രൂപ്പിലും അവരെല്ലാം സജീവമാണ്. സീനിയര്‍, ജൂനിയര്‍ വേര്‍തിരിവൊന്നും ആര്‍ക്കുമില്ലായിരുന്നു. ഷൂട്ട് സമയത്തൊക്കെ ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിക്കാനും സിനിമ കാണാനുമൊക്കെ പോകും.
ഞങ്ങളെ കാണുമ്പോള്‍ പലരും അടുത്ത് വന്ന് സംസാരിക്കും. റെസ്റ്റോറന്റില്‍ പോയി പുതിയ വിഭവങ്ങളൊക്കെ പരീക്ഷിക്കും. ഫേസ്ബുക്കില്‍ ലൈവ് ചാറ്റ് ചെയ്യും. അത്തരം കുസൃതികളൊക്കെ ഞാനൊരുപാട് മിസ് ചെയ്യുന്നുണ്ട്.
ആദിലിന്റെയും പേളിയുടെയും ആങ്കറിംഗ് വെറുപ്പിക്കലാണെന്ന രീതിയിലുള്ള ട്രോളുകള്‍ വേദനിപ്പിച്ചോ?
ഒരിക്കലുമില്ല. ആദില്‍ എന്ന അവതാരകനെതിരെ ആയിരുന്നു ട്രോളുകള്‍. എന്നെ വ്യക്തിപരമായി അറ്റാക്ക് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഒരു വിഭാഗം ചെറുപ്പക്കാരാണ് ഇത്തരം ട്രോളുകള്‍ ഇറക്കിയത്.
ഈ സമയത്ത് തന്നെ കുറേ ചെറുപ്പക്കാര്‍ ഞങ്ങളെ കോളജിലേക്ക് ക്ഷണിച്ചു, വീട്ടമ്മമാര്‍ ഞങ്ങളെ സ്നേഹിക്കുന്നുണ്ടായിരുന്നു. നമ്മള് അതുമാത്രം കണ്ടാല്‍ പോരെ. പല ട്രോളുകളും കാണുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്.
പക്ഷേ ചില പോസ്റ്റുകളൊക്കെ കാണുമ്പോള്‍ നമ്മുടെ നാട്ടുകാരുടെ ചിന്താഗതി എത്രമാത്രം തെറ്റാണെന്ന് തോന്നാറുണ്ട്. ഒരുപാട് ഫോളോവേഴ്സ് ഉള്ള ഗ്രൂപ്പുകളിലൊക്കെ കയറി ചിലരെ വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകള്‍ ഇടുന്നവരുണ്ട്.
അത് ശരിയായ കാര്യമല്ലെങ്കിലും ഞാനിതിനോടൊന്നും പ്രതികരിക്കാറില്ല. മറ്റുള്ളവരെ ട്രോളി സന്തോഷിക്കുന്നവരുടെ എണ്ണം കൂട്ടുന്നത് ശരിയല്ലല്ലോ? നല്ല കാര്യങ്ങളെ അംഗീകരിക്കാനുള്ള മനസ്സുള്ളവരെയാണ് നമുക്ക് ആവശ്യം.
ധാരാളം വായിക്കാറുണ്ടെന്നറിഞ്ഞു?
തീര്‍ച്ചയായും. നല്ല പുസ്തങ്ങള്‍ മാത്രമല്ല. ജേര്ണല്സും മാഗസിനുകളുമൊക്കെ വായിക്കും. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ വണ്‍ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റിയൂഡ് എന്ന പുസ്തകമാണ് ഇഷ്ടനോവല്. അരവിന്ദ് അഡിഗയുടെ വൈറ്റ് ടൈഗറും ആസ്വദിച്ച് വായിച്ച നോവലാണ്.
ആദിലിന് പ്രണയമുണ്ടോ?
പ്രണയിച്ചിട്ടുണ്ട്. റൊമാന്റിക്കായ ആളാണ് ഞാന്‍. മനസ്സില്‍ തോന്നുന്ന പ്രണയം ഒളിപ്പിച്ചുവയ്ക്കാതെ തുറന്നുപറയണം. ഉള്ളിലൊതുക്കിവയ്ക്കുന്ന പ്രണയം നല്ലതല്ല. മറ്റു പലരുടേതുപോലെ എന്റെ ആദ്യപ്രണയവും എങ്ങുമെത്താതെ പോയി.
എങ്കിലും ആദ്യപ്രണയം എന്നത് ഏറ്റവും മനോഹരമായ അനുഭവമാണ്. കളങ്കമില്ലാത്ത മനസ്സില്‍ തോന്നുന്ന ഒരിഷ്ടം. പിന്നീട് ആരോടൊക്കെ ഇഷ്ടം തോന്നിയാലും ആദ്യപ്രണയത്തിന്റെ ഫീല്‍ പിന്നീട് കിട്ടില്ല.
പ്രണയമെന്നത് മനോഹരമായൊരു വികാരമാണ്. എന്തിനോടും പ്രണയം തോന്നാം. പ്രകൃതിയോടാണ് എനിക്ക് കൂടുതല്‍ പ്രണയം തോന്നിയിട്ടുള്ളത്. യാത്ര ചെയ്യാന്‍ ഒരുപാടിഷ്ടപ്പെടുന്ന ആളാണ് ഞാന്‍.
വ്യത്യസ്തമായ സ്ഥലങ്ങളില്‍ പോകുമ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോഷം കിട്ടുന്നത്. ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമില്ല. കരിയറിലും ബിസിനസിലുമൊക്കെയായി അത്യാവശ്യം തിരക്കിലാണ് ഞാനിപ്പോള്‍.
യാത്രകള്‍ ആസ്വദിക്കാറുണ്ടോ?
യാത്രകള്‍ എനിക്കൊരുപാടിഷ്ടമാണ്. അതിലേറെ ക്രേസാണ് ഡ്രൈവിംഗിനോട്. എനിക്കേറെ പ്രിയപ്പെട്ട എ.ആര്. റഹ്മാന്റെയും ഇളയരാജയുടെയുമൊക്കെ പാട്ടുകള്‍ കേട്ട് ഡ്രൈവ് ചെയ്യുന്നതാണിഷ്ടം.
യാത്രകളില്‍ എന്നെയേറെ മോഹിപ്പിച്ചത് യൂറോപ്പായിരുന്നു. പ്രത്യേകിച്ചൊരു പ്ലാനുമില്ലാതെ ഞാന്‍ യൂറോപ്പിലേക്കൊരു യാത്ര പോയി. ജര്‍മ്മനി, ഓസ്ട്രിയ, ഇറ്റലി എന്നി രാജ്യങ്ങളിലൂടെ എന്ജോയ് ചെയ്തൊരു യാത്ര. വളരെ ത്രില്ലിങ്ങായ എക്സ്പീരിയന്‍സായിരുന്നു അത്.
പുതിയ പ്രോജക്ടുകള്‍?
അച്ചായന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ്. പ്രകാശ് രാജ്, ജയറാമേട്ടന്, ഉണ്ണി മുകുന്ദന്,അമല പോള്‍,അനു സിതാര തുടങ്ങിയ വലിയൊരു താരനിരയ്ക്കൊപ്പമാണ് അഭിനയിക്കുന്നത്.
കുടുംബം?
തിരൂരാണ് നാട്. ജനിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. അച്ഛനും അമ്മയും നാല് സഹോദരങ്ങളുമടങ്ങിയ വലിയ കുടുംബമാണ് എന്റേത്.

Comments