
ന്യൂഡല്‍ഹി: പുതുമകളുമായി ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഒഅവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ന്യൂഗട്ട് വിപണികളില്‍ സജീവമാകുന്നതിന് മുമ്പാണു ഗൂഗിള്‍ ഒ അവതരിപ്പിക്കുന്നതെന്നാണ് ശ്രദ്ധേയം.
ഗൂഗിളിന്റെ ഫോണുകളായ നെക്സസ് 5 എക്സ്, 6പി, പിക്സല്‍, പിക്സല്‍ എക്സ് എല്‍ എന്നീ ഫോണുകളിലാവും ഗൂഗിള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഒ ആദ്യമായി ലഭ്യമാകുക. ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ അനാവശ്യമായി ബാറ്ററി ഉപയോഗിക്കുന്നതില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വളരെയധികം പരാതിയുണ്ട്.
ഇത് പരിഹരിക്കുന്നതിനായി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ നിയന്ത്രിക്കുന്ന സംവിധാനം ഗൂഗിള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ബാറ്ററി ലൈഫും ലഭിക്കും.
ആപ്പുകളുടെ നോട്ടിഫിക്കേഷന്‍ ആവശ്യമുള്ള രീതിയില്‍ നിയന്ത്രിക്കുവാന്‍ പുതിയ ഒ.എസിന് കഴിയും. രണ്ട് ആപ്പുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം പുതിയ രീതിയിലുള്ള ഐക്കണുകള്‍ എന്നിവയും ഈ ഒ.എസിന്റെ പ്രത്യേകതകളാണ്. കീബോര്‍ഡ് നാവിഗേഷന്‍ സിസ്റ്റം, ഡിസ്പ്ലേയിലെ നിറങ്ങള്‍ എന്നിവയിലും ഗൂഗിള്‍ മാറ്റം വരുത്തിയിട്ടുണ്ട്.
വയര്‍ലെസ് ഓഡിയോ ഇഷ്ടപ്പെടുന്നവര്‍ക്കായി ഹൈ ക്വാളിറ്റ് ബ്ലൂടൂത്ത് ഓഡിയോ കോഡെക്കുകളും പുതിയ പതിപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.






