
കൊച്ചി: പോലീസ് വെടിവച്ച് കൊന്ന നക്സല്‍ നേതാവ് വര്‍ഗ്ഗീസ് കൊടും കുറ്റവാളിതന്നെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിരവധി കവര്‍ച്ചയും കൊലപാതകവും ഉള്‍പ്പടെ നടത്തിയിരുന്നതായാണ് വര്‍ഗീസിനെ പറ്റി ആഭ്യന്തര വകുപ്പ് നല്കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പോലീസ് ഏറ്റുമുട്ടലില്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലില്‍ ആണ് കൊല്ലപ്പെട്ടതെന്നും നഷ്ടപരിഹാരം വേണം എന്നും പറഞ്ഞ് ബന്ധുക്കള്‍ നല്കിയ ഹര്‍ജ്ജിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
70കളില്‍ നടന്ന നിരവധി കേസുകളിലാണ് നക്സല്‍ വര്‍ഗ്ഗീസ് പ്രതിയായിരുന്നത്. നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തേയും ഇതേ നിലപാട് തന്നെയാണ് പോലീസ് സ്വീകരിച്ചിരുന്നത്. വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ വച്ചാണ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ടത്.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ഗീസിനെ കൊലപ്പെടത്തിയ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന് നായര്‍ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം അന്നത്തെ ഐജി ലക്ഷമണയെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
ഇതിനിടയില്‍ നിലമ്പൂര്‍ കാടുകളില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മവോയിസ്റ്റ് നേതാവ് കുപ്പുസ്വാമിയുടെ സഹോദരന് ശ്രീധറിന്റെ കോളറില്‍ പിടിച്ചതിന് വിചിത്രമായ വിശദീകരണവുമായി പോലീസ്. ശവസംസ്കാരത്തിന് തൊട്ടുമുന്‍പ് ബിജെപിയും മറ്റ് ഹിന്ദു സംഘടനകളും പ്രകടനം നടത്തിയിരുന്നു. ഇതിന് പുറമെ ശവസംസ്കാരത്തില്‍ അനുകൂലിച്ച് പങ്കെടുത്തത് ചില മുസ്ലീം സംഘടനകളാണെന്നും പോലീസ് പറഞ്ഞു. ഇത്തരത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകാന്‍ സാധ്യതയും മുന്‍കൂട്ടി കണ്ടിരുന്നു. ഇത്തരത്തില്‍ ചെയ്തില്ലായിരുന്നെങ്കില്‍ മാവൂര്‍ റോഡ് ഒരു ശ്മശാനഭൂമി ആയേനെ എന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശവസംസ്കാരത്തില്‍ പങ്കെടുക്കുമ്പോഴാണ് പോലീസ് ഉദ്യോഗസ്തന് കോളറിന് കയറി പിടിച്ചത്. ഇതേത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം ചോദിക്കുകയായിരുന്നു.






