
കൊല്ലം: കൊല്ലം മലനട ക്ഷേത്രത്തില്‍ ജില്ലാ കലക്ടറുടെ വിലക്ക് ലംഘിച്ച് കമ്പക്കെട്ട്. മലനട് ദുര്യോദന ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മത്സരക്കമ്പം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് 22 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഒരു വര്‍ഷം തികയുന്ന സമയത്താണ് കലക്ടറുടെ വിലക്ക് ലംഘിച്ച് കലനടയില് കമ്പക്കെട്ട് അരങ്ങേറിയത്.
പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലൂം ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് അധികൃതര്‍ ഇതിനെ ഗൗരവമുള്ളതായി കണക്കാക്കിയത്. കേരളത്തിലെ ഏക ദുര്യോദനക്ഷേത്രം കൂടിയാണ് മലനടതിലേത്.






