തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരവും പ്രഖ്യാപിച്ചു. വിശിഷ്ടാംഗത്വത്തിനു സാഹിത്യകാരായ യു.എ ഖാദര്‍, സാറാ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും ലഭിക്കും.
സമഗ്ര സംഭാവന പുരസ്കാരത്തിനു ഒ.വി ഉഷ, മുണ്ടൂര്‍ സേതുമാധവന്, വി.സുകുമാരന്‍, ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്, ഡോ.കെ സുഗതന് എന്നിവരെ തേടിയെത്തി.
മറ്റു പുരസ്കാരങ്ങള്‍:
കവിത- എസ്. രമേശന്(ഹേമന്തത്തിലെ പക്ഷി)
നോവല്‍- യു.കെ കുമാരന്(തക്ഷന്‍കുന്ന് സ്വരൂപം)
നാടകം- ജിനോ ജോസഫ്( മത്തി)
ചെറുകഥ- അഷിത(അഷിതയുടെ അഥകള്)
സാഹിത്യ വിമര്‍ശനം- സി.ആര് പരമേശ്വരന്(വംശചിഹ്നഹ്നങ്ങള്)
വൈഞ്ജാനിക സാഹിത്യം- കെ.എന്‍ ഗണേശ്( പ്രകൃതിയും മനുഷ്യനും)
ജീവചരിത്രം- ഇബ്രാഹിം വേങ്ങര (ഗ്രീന്‍ റൂം)
യാത്രവിവരണം- വി.ജി തമ്പി(യൂറോപ്പ് ആമ്തചിഹ്നങ്ങള്), ഒ.കെ ജോണി- (ഭൂട്ടാന് ദനങ്ങള്‍)
വിവര്‍ത്തനം- ഗുരു മുനി നാരായണ പ്രസാദ്(സൗന്ദര്യ ലഹരി)
ബാലസാഹിത്യം-ഏഴാച്ചേരി രാമചന്ദ്രന്(സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും)
ഹാസ്യസാഹിത്യം- ഡോ.എസ്.ഡി.പി നമ്പൂതിരി( വെടിവട്ടം)






