
കൊച്ചി: മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ക്രോണിന് എന്ന യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടു പോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
മാര്‍ച്ച് ആറിനായിരുന്നു മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. തലേദിവസം വൈകിട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍നിന്നും കലൂര്‍ പള്ളിയിലേയ്ക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രോണിനെ പോലീസ് അറസ്റ്റുചെയ്യുന്നത്. മിഷേലിനെ കാണാതായ തലേന്ന് ക്രോണിന്റെ ഫോണില്‍ നിന്നും 57 സന്ദേശങ്ങള്‍ അയച്ചിരുന്നതായും നാല് തവണ വിളിച്ചതായും കണ്ടെത്തിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനൊപ്പം പോക്സോയും മറ്റൊരു കേസും ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.






