
റോഡിലെ കുഴികള്‍ നമ്മുക്ക് സുപരിചിതങ്ങളാണെന്നു വേണമെങ്കില്‍ പറയാം. പലപ്പോഴും കുഴികളിലും വെട്ടിലും ചാടി വാഹനത്തിന്റെ പരിപ്പ് ഇളകാറുണ്ടെങ്കിലും ആരോട് പറയാന്‍...പറഞ്ഞാതന്നെ ആര് കേള്‍ക്കാന്‍. ഇതാണ് ഇവിടുത്തെ അവസ്ഥ.

എന്നാല്‍ യുകെയിലെ ഒരു ഫെരാരി കാറുടമയുടെ അനുഭവം മറ്റൊന്നായിരുന്നു. നിക്കോളാസ് എന്ന വ്യക്തിയാണ് തനിക്കുണ്ടായ അനുഭവമാണ് ഇവിടെ പങ്ക് വെച്ചിരിക്കുന്നത്. റോഡിലെ കുഴിയില്‍ ചാടി നിക്കോളസിന്റെ വണ്ടിയുടെ ചക്രം വളഞ്ഞു. ആശാന് നമ്മള് ചെയ്യാറുള്ളതുപോലെ വിട്ടുകളഞ്ഞില്ല. നേരെ പോയി നഗര അധികൃതര്‍ക്കെതിരെ കേസ് കൊടുത്തു. കാറിന്റെ അറ്റകുറ്റ പണികള്‍ക്കായി എട്ട് ലക്ഷം രൂപ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും കേസില്‍ അധികൃതരെ കോടതി കയറ്റുകയും ചെയ്തു. കോടതി കയററ്റി അദ്ദേഹം അനുകൂലമായ വിധിയും നേടിയെടുത്തു.

നിക്കോളസിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി നഗരസഭ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. ചെക്ക് ലഭിച്ചാല്‍ ആ തുക ഒരു ആസിഡന്റ ചാരിറ്റിക്ക് നല്‍കാനാണ് നിക്കോളസിന്റെ തീരുമാനം.







Comments