ഇടുക്കി: ഇടുക്കിയില്‍ സിപിഎം നേതാവ് ഭൂമി തട്ടിപ്പിനു ആദിവാസികളേയും ഇരയാക്കി. കൊട്ടക്കാമ്പൂരിലെ ആദിവാസികളുടെ ഭൂമിയാണ് പെരുമ്പാവൂര്‍ ആസ്ഥാനമായ റോയല്‍ അഗ്രികള്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ സിപിഎം നേതാവ് ജോണ്‍ ജേക്കബ് തട്ടിയത്.
ഭൂമിയുടെ മുക്ത്യാര്‍ വഴിയാണ് തട്ടിപ്പ്് നടത്തിയത്. കമ്പനി ആരംഭിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പാണ് ആദിവാസികളും കര്‍ഷകരുമായ 15 പേരില്‍ നിന്ന് ഭൂമി തട്ടിയത്. കമ്പനി തുടങ്ങിയതിനു പിന്നാലെ ജോണ്‍ ജേക്കബിന്റെ ബിനാമികള്‍ ദേവികുളം രജിസ്ട്രാര്‍ ഓഫിസില്‍ വെച്ച് മുഴുവന്‍ ഭൂമിയും കമ്പനിയുടെ പേരില്‍ എഴുതി നല്‍കുകയായിരുന്നു.
ലാന്‍ഡ് അസൈന്മെന്റ് അസി.കമ്മീഷണര്‍ ഡോ.ടി സജിത് ബാബുവിന്റേയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാാിരുന്ന നിവേദിത പി ഹരന്റെയും റിപ്പോര്‍ട്ടില്‍ കയ്യേറ്റം നടന്നതായി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയക്കാരാണ് കയ്യേറ്റം നടത്തിയവരില്‍ ഭൂരിപക്ഷവും എന്നാണ് റിപ്പോര്‍ട്ടുകള്‍.






