വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വെള്ളിത്തിരയിലേക്ക് നടന്നു കയറിയ ശിവജിത്ത് നമ്പ്യാര്‍ ആരോമല്‍ ചേകവരായി പ്രേക്ഷകമനസ്സിലേക്ക് പരകായപ്രവേശം നടത്തിക്കഴിഞ്ഞിരിക്കുന്നു...
വടക്കന്‍പാട്ടുകളില്‍ നിന്ന് മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ചന്തുവും ആരോമലും ഉണ്ണിയാര്‍ച്ചയുമൊക്കെ വ്യത്യസ്ത ഔട്ട്ലുക്കുമായി വീരത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. വീരത്തിലൂടെ ആരോമല്‍ ചേകവരെ അവിസ്മരണീയനാക്കിയ ശിവജിത്തിന്റെ വിശേഷങ്ങളിലേക്ക്...
ഇപ്പോഴുമെനിക്കിത് വിശ്വസിക്കാനാവുന്നില്ല. 14 വര്‍ഷത്തോളം സിനിമയിലൊരു വേഷത്തിനായി അലഞ്ഞു. ബംഗളൂരുവില്‍ ത്രീഡി അനിമേറ്ററായിരുന്ന സമയത്തും സിനിമയായിരുന്നു മനസ്സില്‍.
അവിടെ വച്ച് ചിപ്പി ഗ്യാംഗ്ജിയുടെ തിയേറ്റര്‍ ട്രൂപ്പില്‍ വര്‍ക്ക് ചെയ്തു. ജോലിയ്ക്കൊപ്പം സിനിമ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ജോലി വിട്ടു. ഡബ്ബിംഗും പരസ്യചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുമൊക്കെ ചെയ്തു.
കുറച്ചുനാള്‍ മുംബൈയിലും എറണാകുളത്തുമൊക്കെ അലഞ്ഞു. നൊമ്പരപ്പെടുത്തുന്ന പല അനുഭവങ്ങളും ഉണ്ടായി. അവസാനം ദൈവാനുഗ്രഹം പോലെ രണ്ടു സുഹൃത്തുക്കള്‍ വഴി ജയരാജ് സാറിനെ പരിചയപ്പെട്ടു.
അഭിനയ മോഹവും അലച്ചിലുമൊക്കെ തുറന്നു പറഞ്ഞു. നവരസപരമ്പരയിലെ വീരത്തിന്റെ ആലോചനയിലായിരുന്നു അദ്ദേഹം. കളരി പഠിക്കണമെന്നും കടുത്ത പരിശീലനവും വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയാറായാല്‍ നീയാവും ആരോമല്‍ ചേകവരെരന്നും പറഞ്ഞു.
ഓസ്കര് കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. മനസ്സു കൊണ്ട് ഞാന്‍ ആ കാല്പ്പാദങ്ങളില് വീണ് നന്ദി പറഞ്ഞു. അങ്ങനെ മൂന്നു വര്‍ഷത്തെ കഠിനപ്രയത്നത്തിനു ശേഷം ഞാന്‍ ആരോമലായി.
വടക്കന്‍ പാട്ടിലും സിനിമകളിലും നിറഞ്ഞു നിന്നവരാണ് ചന്തുവും ആരോമലും അമ്പാടിയുമൊക്കെ. ഒരുവടക്കന്‍ വീരഗാഥയിലൂടെ എം.ടി സാര്‍ ചന്തുവിന് പുനര്ജന്മം കൊടുത്തതുമാണ്.
അതുകൊണ്ട് ഒരു പൊളിച്ചടുക്കല്‍ വീരത്തിലൂടെ സാധ്യമാവില്ല. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നടന്ന കഥ 16-ാം നൂറ്റാണ്ടില്‍ വില്ല്യം ഷേക്സ്പിയര് മാക്ബത്ത് എന്ന നാടകമാക്കി. ഡങ്കന്‍ എന്ന രാജാവിനെ പടനായകനായ മാക്ബത്ത് ചതിയിലൂടെ കൊല്ലുന്നതാണ് ആ കഥ.
വടക്കന്‍ പാട്ടിലെ ചന്തുവും ആരോമലും അതു തന്നെയായിരുന്നു. മാക്ബത്തിന്റെ സ്വതന്ത്ര ദൃശ്യവ്യാഖ്യാനമാണ് വീരം. അതൊരിക്കലും വടക്കന്‍ വീരഗാഥയുടെ റീമേക്കല്ല. മാക്ബത്തിനെ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടുകയാണ് ചെയ്തത്.
മലയാളികള്‍ ഇന്നു വരെ കാണാത്ത ചന്തുവും ആരോമലുമാണ് വീരത്തിലേത്. വടക്കന്‍ കേരളത്തിലെ ഭാഷയാണ് ഇതില്‍. വടക്കേ മലബാറിലെ അനുഷ്ഠാന കലാരൂപമായ തെയ്യത്തിന്റെ മുഖത്തെഴുത്ത് സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
കളരി പഠിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളി. കൊല്ലത്തെ ശിവകുമാര്‍ ഗുരുക്കളുടെ നമ്പര്‍ തന്നത് ജയരാജ് സാറാണ്. ഗുരുക്കളാണ് എന്നെ ആരോമലാക്കിയത്.
112 കിലോയില്‍ നിന്ന് 88 കിലോയിലേക്ക് ഞാന്‍ കുറഞ്ഞു. മെയ്വഴക്കവും അഭ്യാസവുമൊക്കെ കഠിനപ്രയത്നത്തിലൂടെയാണ് പഠിച്ചത്. യോഗയും മെഡിറ്റേഷനും അഭ്യാസവുമൊക്കെയായി പുലര്‍ച്ചേ തുടങ്ങും, വൈകുന്നേരം ജിമ്മില്‍ പോയി വീണ്ടും ശരീരം ഫിറ്റാക്കും.
ആദ്യ മൂന്നു മാസം ഞാന്‍ ശരിക്കും നിരാശപ്പെട്ടു. പക്ഷേ ഗുരുക്കള്‍ ആത്മവിശ്വാസം തന്നു. പിന്നീട് ഞാന്‍ പോലുമറിയാതെ ആരോമലായി മനസ്സും ശരീരവും മാറുകയായിരുന്നു.
ആദ്യ ഷോട്ട് മലയാളത്തിലാണ് എടുത്തത്, അതിന്റെ അഭിപ്രായം പറയാതെ തന്നെ ജയരാജ് സാര്‍ ഹിന്ദിയും ഇംഗ്ലീഷും ചെയ്യിപ്പിച്ചു. ക്യാമറമാന് എസ്. കുമാര്‍ സാറടക്കം എല്ലാവരും കൈയടിച്ചു.
സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. അത്രയും നാളത്തെ എന്റെ അദ്ധ്വാനവും ആഗ്രഹവും സ്വപ്നവുമൊക്കെ സഫലീകരിച്ച നിമിഷങ്ങളായിരുന്നു അത്.

എന്‍ട്രി ടു സില്‍വര്‍സ്ക്രീന്‍

ആരോമലും ചന്തുവും മാക്ബത്തും

വെല്ലുവിളികള്‍ തന്ന സന്തോഷം

ജയരാജ് എന്ന ഗുരുനാഥന്
ഗുരുസ്ഥാനമല്ല ഗുരുനാഥന് തന്നെയാണ് ജയരാജ് സാര്‍. യാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. കണ്ട നിമിഷം മുതല്‍ അദ്ദേഹമെനിക്ക് മാര്‍ഗ്ഗദര്‍ശിയായി. നിശബ്ദനായി എല്ലാം ശ്രദ്ധിക്കുന്ന സംവിധായകനാണദ്ദേഹം.
ഒട്ടും ടെന്‍ഷനടിപ്പിക്കില്ല, പുതുമുഖമായിട്ടു കൂടി എന്റെ അഭിപ്രായങ്ങള്‍ക്ക് അദ്ദേഹം വില നല്കി. അദ്ദേഹത്തിന്റെ മുഖത്തു നിന്ന് പ്രതികരണം മനസ്സിലാക്കുക പ്രയാസമായിരുന്നു. നന്നായില്ലെങ്കില്‍ മാത്രം കുറച്ചുകൂടി നന്നാക്കണണമെന്ന് പറയും.
ലൊക്കേഷനു പുറത്ത് ഏറെ സംസാരിക്കുന്ന, ജീവിതത്തെക്കുറിച്ച് കാഴ്ചപ്പാടുള്ളയാളാണദ്ദേഹം. വീരത്തിന്റെ ഭാഗമായി ഞങ്ങള്‍ ഒരുപാട് യാത്ര ചെയ്തു. ജീവിതത്തിന്റെ മറക്കാനാവാത്ത ഏടുകളാണ് അതെല്ലാം. അഭിനേതാവെന്ന നിലയില്‍ മാത്രമല്ല ജീവിതത്തിലും അദ്ദേഹമെന്നെ ഒരുപാട് സ്വാധീനിച്ചു.
താണ്ടി വന്ന വഴികള്‍
കലാവാസന രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. നാലാം ക്ലാസില്‍ വച്ച് അമ്മായി കലാമണ്ഡലം വിമലാദേവി നൃത്തം പഠിച്ചു തുടങ്ങി. പിന്നീട് ധനഞ്ജയന് സാറും ഗുരുവായി.
വാസു ആശാന് കഥകളിയും പഠിപ്പിച്ചു. 1998-1999 വര്‍ഷങ്ങളില്‍ കലാപ്രതിഭയായി. നൃത്തത്തില്‍ തുടരണമെന്നുണ്ടായിരുന്നു,നടന്നില്ല. സിനിമ എന്നിലേക്ക് കടന്നു വന്നത് ഞാന്‍ പോലുമറിയാതെയാണ്.
പലയിടത്തു നിന്നും നെഗറ്റീവായ അനുഭവങ്ങളുണ്ടായി, അന്നതൊക്കെ നൊമ്പരപ്പെടുത്തിയിട്ടുമുണ്ട്. ഇന്നാലോചിക്കുമ്പോള്‍ അതൊക്കെ നല്ലതായെന്നു തോന്നുന്നു. ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിനു വേണ്ടിയായിരുന്നല്ലോ ആ കാത്തിരിപ്പ്.
ജയരാജ്സാര് ആരോമലായി എന്നെ തീരുമാനിച്ച ശേഷം മാക്ബത്തും വടക്കന്‍ പാട്ടും വായിച്ചു. കടത്തനാടന്‍ അമ്പാടി, തച്ചോളി അമ്പു പോലെയുള്ള സിനിമകളുമൊക്കെ കണ്ടു. ഒരു വടക്കന്‍ വീരഗാഥ എത്ര പ്രാവശ്യം കണ്ടെന്നറിയില്ല.
കളരി ചിലരൊക്കെ കുഞ്ഞുനാള് മുതല്‍ പഠിക്കുന്നതാണ്. മൂന്നു വര്‍ഷം കൊണ്ട് പഠിക്കാനായത് ഗുരുക്കളുടെ സഹായം കൊണ്ടാണ്. കളരി പഠിക്കുന്നു എന്നു കേട്ടപ്പോള്‍ പലരുമത് വലിയ കാര്യമായി കണ്ടില്ല. ഇന്നെനിക്കത് തെളിയിച്ചു കൊടുക്കാന്‍ കഴിഞ്ഞു, അതൊരു വലിയ ഭാഗ്യം.
കുടുംബമെന്ന ശക്തി
എന്റെ ഏറ്റവും വലിയ കരുത്ത് കുടുംബമാണ്. അച്ഛന് പത്മനാഭനും അമ്മ മദനവല്ലിയും അനിയത്തി ഷിജിനയും ഒരുപാട് പിന്തുണച്ചിട്ടുണ്ട്. ഗള്‍ഫുകാരനായ അച്ഛനിപ്പോള്‍ കൃഷിയും മറ്റുമായി നാട്ടിലുണ്ട്.
മൂത്ത മകനായതു കൊണ്ട് വീട്ടിലെ ഉത്തരവാദിത്തം എനിക്കായിരുന്നു. നല്ല ശമ്പളമുണ്ടായിരുന്ന ജോലി കളഞ്ഞിട്ട് സിനിമയിലേക്ക് തിരിയുന്നു എന്ന് കേട്ടപ്പോള്‍ കുറ്റപ്പെടുത്തുന്നതിനു പകരം അവരൊക്കെ ശക്തി പകര്‍ന്നു.
നാട്ടിന്‍പുറത്തുകാരായ അവരൊക്കെ തന്ന പിന്തുണയാണ് ആരോമലാകാന് കാരണം. ഹ്രസ്വചിത്രങ്ങളിലൂടെ എനിക്കവസരങ്ങള്‍ തന്ന ഒരുപാട് സുഹൃത്തുക്കള്‍, അവരൊക്കെയാണ് കരുത്ത്. ആദ്യം സിനിമ കണ്ടത് കുനാല്‍ കപൂറിനും ജയരാജ് സാറിനുനൊപ്പമിരുന്നാണ്.
വെള്ളിത്തിരയില്‍ എന്നെക്കാണുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആവേശമായിരുന്നു. അതുകൊണ്ട് സിനിമ ആസ്വദിക്കാനായില്ല. സുഹൃത്തുക്കള്‍ക്കൊപ്പം കോട്ടയത്തു വച്ച് കണ്ടപ്പോഴാണ് ആസ്വദിച്ചത്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയുമാണ് ഈ വിജയത്തിന് കാരണം.

വീരത്തിന്റെ അണിയറയില്‍
അതിലുണ്ടായിരുന്ന എല്ലാവരും തന്ന അറിവുകള്‍ വളരെ വലുതാണ്. മലയാളത്തിലെ ഒരുപാട് തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ വീരത്തിലുണ്ട്. പലരും പ്രഗല്ഭര്.
ബോളിവുഡിലെ കുനാല്‍ കപൂര്‍, ഡിവിന ടാക്കൂര്‍, അഹ്റാന്‍ ചൗധരി, ഹിമാര്ഷാ വെങ്കിട്ട്സ്വാമി വിദേശീയരായ അണിയറപ്രവര്‍ത്തകര്‍ എല്ലാറ്റിനുപരി ജയരാജ് സാര്‍.
കുനാല്‍ കപൂര്‍ തിയേറ്ററില്‍ നിന്ന് വന്നതു കൊണ്ട് ഞങ്ങള്‍ക്കിടയില്‍ നല്ല കെമിസ്ട്രിയുണ്ടായിരുന്നു. മലയാളമറിയാത്തതു കൊണ്ട് ഞാന്‍ സഹായിച്ചിട്ടുണ്ട്. ഹിന്ദിയില്‍ തിരിച്ചും. അങ്ങനെ ഒരു ഗീവ് ആന്‍ഡ് ടേക്ക് രീതിയായിരുന്നു. എല്ലാം കൊണ്ടും ഒരു ഗുരുകുലം തന്നെയായിരുന്നു വീരത്തിന്റെ സെറ്റ്.
അതിര്‍വരമ്പില്ലാത്ത സ്വപ്നങ്ങള്‍
സ്വപ്നങ്ങളെക്കാള് ഉത്തരവാദിത്തങ്ങളാണ് കൂടുതല്‍. ആദ്യത്തെ സിനിമ ഇത്രയും നല്ലൊരു പ്ലാറ്റ്ഫോം തന്നതു കൊണ്ട് പ്രേക്ഷകര്‍ ഇതിലും കൂടുതല്‍ പ്രതീക്ഷിക്കും. അതുകൊണ്ട് വെറുതെ അഭിനയക്കണമെന്നില്ല. നായകനേക്കാളുപരി കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ്.
വിനീത് ശ്രീനിവാസനും ഞാനും ഒരേ സമയത്ത് കലോത്സവ വേദിയിലെത്തിയിരുന്നു. എബി കണ്ട ശേഷം വിനീതിന് ഞാന്‍ മെസേജ് ഇട്ടിട്ടുണ്ട്. ഒന്ന് നേരിട്ട് പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ട്. സിനിമയിലുള്ള പ്രഗല്ഭര്ക്കൊപ്പം വെള്ളിത്തിര പങ്കിടണമെന്നാണ് ആഗ്രഹം.

Comments