
കോട്ടയം: സാഹിത്യകാരന് സക്കറിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ഉണ്ണി ആര് രംഗത്ത്. സംഘപരിവാറിനെ നിരന്തരം വിമര്‍ശിക്കുന്ന സക്കറിയ മുസ്ലീം സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പണം കൈപ്പറ്റിയതെന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും ഉണ്ണി പറയുന്നു. പച്ചക്കുതിര എന്ന പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിമര്‍ശനവുമായി യുവസാഹിത്യകാരന് രംഗത്ത് വന്നത്. മുതിര്‍ന്ന സാഹിത്യകാരന് സ്വയം വിമര്‍ശനത്തിന് തയ്യാറാകേണ്ടിയിരുന്നുവെന്നും ഉണ്ണി പറയുന്നു.
രഞ്ജിത് അസഹിഷ്ണുവായ ചലച്ചിത്രസംവിധായകനാണെന്നും ഉണ്ണി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് എതിര്‍പ്പുണ്ട്. ലീല എന്ന തന്റെ കഥയെ തന്നെയാണ് തനിക്കിഷ്ടം അദ്ദേഹത്തിന്റെ ചിത്രത്തെ അല്ലെന്നും ഉണ്ണി പറഞ്ഞു.
അതേസമയം ചില ഫാസിസ്റ്റുകളായ സാഹിത്യകാരും മലയാളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് ലൗ ജിഹാദ് അടക്കമുള്ളവ രചനകളില്‍ സ്ഥാനം പിടിക്കുന്നത്. ഇത്തരത്തില്‍ വന്‍ വിമര്‍ശനമാണ് അദ്ദേഹം നടത്തുന്നത്.






