
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെട്ട എട്ട് സംസ്ഥാനങ്ങളെ കേന്ദ്രം വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചു. കേരളത്തിന് പുറമേ രാജസ്ഥാന്, മധ്യപ്രദേശ്,കര്‍ണ്ണാടക, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് വരള്‍ച്ച നേരിടുന്നതിനായി 24,000 കോടി രൂപയും ഓരോ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്.
ഈ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ കുടുംബത്തിനും 50 ദിവസത്തെ അധിക ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുക ഏപ്രില്‍ മാസത്തില്‍ തന്നെ ലഭിക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 ദിവസമാണ് നിലവില്‍ തൊഴില്‍ ലഭിക്കുന്നത്.






