
തിരുവനന്തപുരം: ഇനി വിജിലന്‍സ് സ്ഥാനത്തേക്കില്ലെന്ന സൂചനനല്‍കി ജേക്കബ് തോമസ്. തിരിച്ചു വരാന്‍ സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്തല്ലല്ലോ ഇനി എങ്ങനെ പിന്നോട്ട് പോകും മുന്നോട്ട് അല്ലേ പോകേണ്ടത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബന്ധു നിയമനത്തെ കുറിച്ചും ബജറ്റ് വില്‍പ്പന സംബന്ധിച്ചും രൂക്ഷമായ ഭാക്ഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. തണലാവേണ്ടവര്‍ താണ്ഡവമാടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെതിരെ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഒരമ്മയ്ക്ക് പോലും നീതി ലഭിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തണലാകേണ്ടവര്‍ താണ്ഡവനൃത്തമാടുക എന്നത് നമ്മുടെ സംസ്കാരമല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.






