
തിരുവനന്തപുരം: സര്ക്കാരിനെ മോശമാക്കാന് ചില വിദേശ ശക്തികള് പ്രവര്ത്തിക്കുന്നതായി മന്ത്രി ജി. സുധാകരന്. കെ എം ഷാജഹാന്റെ അറസ്റ്റ് ഒരു പൊതുവിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില് 80,000 മുസ്ലീം യുവതി യുവാക്കള് ജാമ്യം പോലുമില്ലാതെ ജയിലില് കിടക്കുന്നത്. തീവ്രവാദികളാക്കിയാണ് ഇവരെ യു.പി.എ സര്ക്കാര് ജയിലില് അടച്ചത്. ഇക്കാര്യം ആരും പറയാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി സുധാകരന് ചോദിച്ചു.
ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്ക്ക് ഷാജഹാന്റെ വിഷയത്തില് ചര്ച്ച നടത്താനാണ് താത്പര്യം.
ജിഷ്ണു പ്രണോയിയുടെ കുടുംബം ഡി.ജി.പി ഓഫീസില് മുന്നില് നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്തത്. കൂടാതെ സമരത്തിന് പിന്തുണ നല്കി സ്ഥലത്തെത്തിയ എസ്.യു.സി.ഐ പ്രവര്ത്തകരായ എം. ഷാജര്ഖാന്, ഭാര്യ മിനി, പ്രവര്ത്തകന് ശ്രീകുമാര് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.







Comments