
ന്യൂഡല്‍ഹി : ഗുജറാത്തില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിക്കാന്‍ പാതയോരത്ത് 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സാരി. മോഡി വന്നിറങ്ങുന്ന വിമാനത്താവളം മുതല്‍ മോദി തങ്ങുന്ന സര്‍ക്യൂട്ട് ഹൗസ് വരെ നീളമുള്ള സാരിയാണ് പാതയോരത്തെ അലങ്കരിക്കുന്നത്. മോഡി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ചിത്രീകരിക്കുന്നതാന് സാരി.
വിമാനത്താവളം മുതല്‍ മോഡി തങ്ങുന്ന സര്‍ക്യൂട്ട് ഹൗസ് വരെയുള്ള പാതയുള്ള ഓരമാണ് സാരികൊണ്ട് അലങ്കരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന റോഡ് ഷോയോടു കൂടിയാണ് മോഡിയുടെ സന്ദര്‍ശനം ആരംഭിക്കുന്നത്. 400 കോടി ചെലവഴിച്ച നിര്‍മ്മിച്ച കിരണ്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തിങ്കളാഴ്ച മോഡി ഉത്ഘാടനം ചെയ്യും.






