
സിഡ്നി : പാപുവ ന്യൂഗിനിയിലുണ്ടായ മണ്ണിടിച്ചലില്‍ നൂറോളം പേര് കൊല്ലപ്പെട്ടതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ദുരന്തം സംഭവിച്ചത്.
മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ആളുകൾ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു അപകടമെന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
ദുരന്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഏതാനും കെട്ടിടങ്ങളും തകർന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (എബിസി) റിപ്പോർട്ട് ചെയ്തു.






