
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്ഥാനാർഥിയായ മസൂദ് പെസെസ്കിയാനു വിജയം. കടുത്ത യാഥാസ്ഥിതികനായ സയീദ് ജലീലിയെ പിന്തള്ളിയാണ് പരിഷ്കരണവാദിയായ മസൂദ് പെസെഷ്കിയാൻ ഇറാൻ്റെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. എണ്ണിയ 30 ദശലക്ഷത്തിലധികം വോട്ടുകളിൽ 53.3 ശതമാനം നേടിയ ശേഷമാണ് മസൂദിന്റെ വിജയം. ജലീലിക്ക് 44.3ശതമാനം വോട്ട് ലഭിച്ചു.ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസെഷ്കിയാൻ വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
69-കാരനായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. പെസെഷ്കിയാൻ. പെസെഷ്കിയാന് വളരെ സൂക്ഷമമായി ഇറാന്റെ രാഷ്ട്രീയ-സാമൂഹിക സമവാക്യങ്ങളെ തുന്നിച്ചേര്‍ത്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഗാസയിലെ ഇസ്രയേൽ – ഹമാസ് യുദ്ധം, ഇറാന്റെ ആണവ പദ്ധതി, ഇറാൻ – യുഎസ് ബന്ധം തുടങ്ങിയവയാണു പുതിയ പ്രസിഡനെ കാത്തിരിക്കുന്ന വെല്ലുവിളികൾ.
ഇറാൻ ആഭ്യന്തര മന്ത്രാലയം വിജയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഡോ പെസെഷ്കിയൻ്റെ അനുയായികൾ ടെഹ്റാനിലും മറ്റ് നഗരങ്ങളിലും തെരുവിലിറങ്ങി ആഘോഷങ്ങൾ നടത്തിയിരുന്നു. ഭൂരിഭാഗവും യുവാക്കൾ അടങ്ങിയ അദ്ദേഹത്തിന്റെ അനുയായികൾ തെരുവിൽ നൃത്തം ചെയ്യുകയും പച്ചക്കൊടികൾ ഉയർത്തി കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
During the presidential campaign for #MasoudPezeshkian, the song known among Azerbaijanis in Iran as the 'Azerbaijani national anthem' was played.#Iran pic.twitter.com/jxtQXu07eU
— Yashar Hakakpour | یاشار حکاک پور (@YasharH3) June 26, 2024
2022ല്‍ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിനു ശേഷം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാക്കുന്ന പൊലീസ് പട്രോളിംഗിനെ 'പൂര്‍ണമായും' എതിര്‍ക്കുമെന്ന പരസ്യമായ നിലപാട് പെസെഷ്കിയന് സ്വീകരിച്ചിരുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും പെസെഷ്കിയന് പറഞ്ഞിരുന്നു. 22 കാരിയും ഇറാനിയന്‍ കുര്‍ദ്ദ് വനിതയുമായ മഹ്സ അമിനിയെ ഡ്രസ് കോഡ് ലംഘിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമിനിയുടെ മരണം മാസങ്ങളോളം ഇറാനില്‍ രക്തരൂക്ഷിതമായ പ്രക്ഷോഭങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇറാനെ അതിന്റെ ഒറ്റപ്പെടലില്‍ നിന്ന് കരകയറ്റാനും ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാനും പാശ്ചാത്യരാജ്യങ്ങളുമായി 'സൃഷ്ടിപരമായ ബന്ധങ്ങള്‍' വേണ്ടതുണ്ടെന്നും പെസെഷ്കിയന് അഭിപ്രായപ്പെട്ടിരുന്നു.
തീവ്രപാരമ്പര്യ വാദിയായിരുന്ന ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടന്നത്. ജൂൺ 28 ന് നടന്ന തിരഞ്ഞെടുപ്പിന്റെ് ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർഥിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് കടന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത് 2021ലെ തിരഞ്ഞെടുപ്പിൽ 48% പേർ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. ഈ മാർച്ചിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് വെറും 41% പേർ മാത്രമായിരുന്നു.
