നാസിക്: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടിസിഎസിന്റെ നാസിക് ഓഫീസിനുള്ളില്‍ മതപരിവര്‍ത്തന സംഘവും ലൈം ഗിക പീഡന ശൃംഖലയും പ്രവര്‍ത്തിച്ചിരുന്നതായി മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ഓഫീസിലെ ടീം ലീഡര്‍മാര്‍ തങ്ങളുടെ ഡെ സ്കുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ല, മറിച്ച് വനിതാ സഹപ്രവര്‍ത്തകരെ മാനസികമായും ധാര്‍മ്മികമായും ചൂഷണം ചെയ്യാനാണ് ഉപയോഗിച്ചി രുന്നതെന്നും അശ്ലീല ചുവയുള്ള ഭാഷയിലാണ് ഇവര്‍ സ്ത്രീകളെ ഡെസ്കുകളിലേക്ക് വിളിച്ചിരുന്നതെന്നും പറഞ്ഞു.
കേസിലെ പ്രധാന പ്രതിയായ തൗസിഫ് അത്താര്‍, മറ്റു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും നിരന്തരം പരിഹസിച്ചിരുന്നതായി വെളിപ്പെടുത്തി. സാരിയോ പൊട്ടോ ധരിച്ചെത്തുന്ന വനിതാ ജീവനക്കാരെ ഉത്സവ ദിനങ്ങളില്‍ ഇയാള്‍ അധിക്ഷേപിച്ചിരുന്നു. ഓഫീസില്‍ രുദ്രാക്ഷ മാല പോലും ധരി ച്ചിരുന്ന കൃഷ്ണ എന്ന പേരുള്ള ഒരു ജീവനക്കാരന് പിന്നീട് മതം മാറിയതായും മുന്‍ ജീവനക്കാരി പറഞ്ഞു. ഓഫീസിനുള്ളിലെ നിയമവിരുദ്ധ പ്രവര് ത്ത നങ്ങള്‍ രേഖപ്പെടുത്താതിരിക്കാന്‍ സുരക്ഷയുടെ പേരില്‍ ജീവനക്കാരുടെ ഫോണുകളും ബാഗുകളും ഉച്ചഭക്ഷണ പാത്രങ്ങളും ഓഫീസിന് പുറത്ത് വെപ്പി ക്കുമായിരുന്നെന്നും ആരോപിക്കപ്പെടുന്നു. കേസിലെ പ്രതിയായ നിദാ ഖാന് എച്ച്ആര്‍ ഉദ്യോഗസ്ഥയല്ലെന്നും ഒരു പ്രോസസ് അസോസിയേറ്റ് മാത്ര മാണെന്നും ഇവര്‍ വെളിപ്പെടുത്തി.
വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുക, മോശമായ രീതിയില്‍ പെരുമാറുക, മതപരമായ അധിക്ഷേപങ്ങള്‍ നടത്തുക തുടങ്ങിയ പരാതികളും ഉയര്ന്നി ട്ടുണ്ട്. ഒരു പുരുഷ ജീവനക്കാരനെ നിര്‍ബന്ധിച്ച് ഒരു മതാചാരം നടത്തിയെന്നും അദ്ദേഹത്തിന്റെ മതത്തെ അപമാനിക്കുകയും ചെയ്തതായും പോലീസ് പ്രസ്താവനയില്‍ പറയുന്നു. ഈ കേസില്‍ ഇതുവരെ എച്ച്ആര്‍ ഹെഡ് അശ്വിനി ചൈനാനി ഉള്‍പ്പെടെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തി ട്ടുണ്ട്. അറസ്റ്റിലായവരെ കമ്പനി സസ്പെന്‍ഡ് ചെയ്തു.
ഡാനിഷ്, റാസ എന്നീ ജീവനക്കാര്‍ ഓഫീസില്‍ ഇരുന്ന് വീക്കെന്‍ഡുകളില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും ബുക്ക് ചെയ്യുകയും അവിടെ വരാന്‍ യുവതി കളായ ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിരുന്നു. നാസിക് പോലീസ് ഇതുവരെ ഒന്‍പത് പരാതികളാണ് ഈ കേസില്‍ അന്വേഷിക്കുന്നത്. 2022 ഫെബ്രുവരി മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഈ സംഭവങ്ങള്‍ നടന്നത്.
ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താര്‍, റാസ മേമന്, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അന്‍സാരി, എച്ച്ആര്‍ മാനേജര്‍ നിദാ ഖാന് എന്നിവരുള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ടിസിഎസ് സസ്പെന്‍ഡ് ചെയ്തു. നിലവില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇത്രയും വലിയൊരു സ്ഥാപനത്തില്‍ ഇത്തരമൊരു 'സമാന്തര സംവി ധാനം' പ്രവര്‍ത്തിക്കുന്നത് മാനേജ്മെന്റ് അറിയാതിരുന്നത് എന്തുകൊണ്ടെന്നും മൂന് ജീവനക്കാരി ചോദ്യം ചെയ്തു.
അതിനിടെ കേസില്‍ പ്രതിയായ നിദാ ഖാന്, അറസ്റ്റ് ഒഴിവാക്കുന്നതിനായി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.. നില വില്‍ ഒളിവില്‍ കഴിയുന്ന ഇവര്‍ താന്‍ ഗര്‍ഭിണിയാണെന്ന വാദമാണ് കോടതിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. മുംബൈയില്‍ കഴിയുന്ന നിദാ ഖാന് തന്റെ ആദ്യകുട്ടിക്കായി കാത്തിരിക്കുകയാണെന്ന് കുടുംബം അറിയിച്ചു. തന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിദയുടെ അവകാശവാദങ്ങള്‍ ഔദ്യോഗിക മെഡിക്കല്‍ പരിശോധനകളിലൂടെ സ്ഥിരീകരിക്കാന്‍ പോലീസ് തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘം ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.






