തൃശൂര്‍ : തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം. തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്കി.
കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്കി. അഞ്ചുപേരെ ഇതുവരെ 108 ആംബുലന്‍സ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍ മെഡിക്കല്‍ കോളജിന് പുറമേ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ക്രമീകരണമൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. സമീപത്തെ മറ്റ് ആശുപത്രികള്‍ക്കും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ തീപിടിത്തത്തിൽ 40 പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. വെടിക്കേട്ട് നിർമാണ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. എത്ര തൊഴിലാളികൾ ജോലിയിലേർപ്പെട്ട് സ്ഥത്തുണ്ടായിരുന്നു എന്ന് വ്യക്തമല്ല. തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് സൂക്ഷിച്ചിരുന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന വെടിക്കെട്ട് പുരയ്ക്കാണ് തീപിടിച്ചത്.






