തൃശ്ശൂര്‍ : മുണ്ടത്തിക്കോട്ടെ പടക്കനിര്‍മ്മാണശാലയിലുണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . ജീവൻ നഷ്ടപ്പെട്ട വാർത്ത കേട്ടത് ദുഃഖകരമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പറഞ്ഞു . മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതവും പരിക്കേറ്റവർക്കു 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
The Prime Minister has announced that an ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000. https://t.co/TOGx8sEISm
— PMO India (@PMOIndia) April 21, 2026
അതേസമയം മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. 13 മരണം .സ്ഫോടനത്തിൽ വിശദമായ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയ്ക്കാണ് അന്വേഷണ ചുമതല. അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്.






