
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ ഭഗവതി ക്ഷേത്രത്തിലും ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.
പെരുവഴിക്കടവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. പള്ളിയറക്കൽ ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി.
സംഭവത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധന ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






