
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം യുഡിഎഫ് രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ. യുഡിഎഫിന് അതിന്റെ ആവശ്യമില്ലെന്നും ഇപ്പോൾ തന്നെ 102 എംഎൽഎമാരുണ്ടെന്നും മുരളീധരൻ പറഞ്ഞു.
‘ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. ആവശ്യത്തിനുള്ള നമ്പർ ഇപ്പോൾ തന്നെയുണ്ട്. അഞ്ചു വർഷത്തേക്ക് ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. സുഖമായി സർക്കാർ മുന്നോട്ടുപോകും. ഈ രീതിയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവർ നോക്കിയാൽ മതി’ — മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം തള്ളുന്നതായിരുന്നു മന്ത്രിയുടെ പ്രതികരണം.






