
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിനിടയിൽ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
സി.ജെ.പി. സ്ഥാപകർ രാഷ്ട്രീയ മോഹങ്ങളൊന്നുമില്ലാത്ത ‘വിശുദ്ധരല്ല അവർക്കും രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെന്ന് താൻ ഉറച്ചുവിശ്വസിക്കുന്നുവെന്നും വാങ്ചുക് വ്യക്തമാക്കി. യുവനേതാക്കൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകുന്നതിൽ തെറ്റില്ലെന്നും കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സി.ജെ.പി. സ്ഥാപകർ നേരിട്ട് തന്നോട് പറഞ്ഞിട്ടില്ലെന്നും ഇത് അവരെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമുള്ള തന്റെ വ്യക്തിപരമായ വിലയിരുത്തൽ മാത്രമാണെന്നും വാങ്ചുക് പറഞ്ഞു. പ്രഖർ ഗുപ്തയുടെ പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.






