
ഡല്ഹി: തിരംഗ മാര്ച്ചിനിടെ ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ വിട്ടയച്ചതായി റിപ്പോര്ട്ട്. പ്രതിഷേധക്കാരെ അടിച്ചമര്ത്താന് സേനയ്ക്ക് പുറത്തുനിന്നും ഉള്ളവരെ ഡല്ഹി പൊലീസ് നിയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യം വിദ്യാര്ത്ഥി സംഘടനകള് ഉയര്ത്തുന്നതിനിടയിലാണ് നേഹയെ വിട്ടയച്ചിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ നടത്തിയ മാര്ച്ചില് പങ്കെടുത്തതിന് പിന്നാലെ നേഹയെ കസ്റ്റഡിയില് എടുത്തിരുന്നു. വാഹനത്തില് യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത വര്ദ്ധിപ്പിക്കുന്നുവെന്നും ഐസ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇന്നലെ കസ്റ്റഡിയില് എടുത്ത നേഹയേയും അറസ്റ്റ് ചെയ്ത അഭിജിത് ദീപ്കേയെയും കാണാന് അനുവദിക്കുന്നില്ലെന്ന് യുവജന സംഘടനകള് ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, ജന്തര് മന്തറില് കടന്ന് മിന്നല് പ്രതിഷേധം നടത്തിയ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
അഭിജിത് ദീപ്കെയെ കോടതിയില് ഹാജരാക്കും. തിരംഗ മാര്ച്ചിന് മുമ്പ് പൊലീസ് കരുതല് തടങ്കലിലാക്കിയ സിജെപി സ്ഥാപകന് അഭിജീത് ദീപ്കെയുടെ അറസ്റ്റ് രേഖപ്പെടുത്തി. 14 മണിക്കൂര് പിന്നിടുമ്പോഴാണ് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. മുമ്പ് അറസ്റ്റ് ചെയ്തപ്പോള് ക്രമസമാധാനം തകര്ക്കുന്ന നടപടി ഉണ്ടാകരുത് എന്ന ഉപാധിയിന്മേലായിരുന്നു വിട്ടയച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് കാട്ടി കോടതിയെ സമീപിക്കാനാണ് ഡല്ഹി പൊലീസ് ഒരുങ്ങുന്നത്.
എന്നാല് ഇപ്പോഴും അഭീജീത് ദീപ്കെ എവിടെയാണ് എന്നതില് വ്യക്തതയില്ല. കോണാട്ട് പ്ലേസില് തിരംഗ മാര്ച്ചിന് എത്തിച്ചേരാന് കോക്രോച്ച് ജനതാ പാര്ട്ടി ആഹ്വാനം ചെയ്തിരിക്കെയായിരുന്നു അഭിജീത് ദീപ്കെയുടെ വസതിക്ക് വെളിയില് നിന്ന് ഡല്ഹി പൊലീസ് കസ്റ്റഡിയില് എടുത്തത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി മണ്ഡി ഹൗസിലേയ്ക്ക് എത്തിയ നേഹ ബോറയെയും ഡല്ഹി പൊലീസ് ബലം പ്രയോ?ഗിച്ച് കസ്റ്റഡിയില് എടുത്തിരുന്നു.






