
ജംഷഡ്പൂര്‍: ആര്.ജെ.ഡി നേതാവും മുന്‍ എം.പിയുമായ മുഹമ്മദ് ഷഹാബുദീനെ കൊലക്കേസില്‍ വെറുതെ വിട്ടു. ജംഷഡ്പൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് ഷഹാബുദീനെ വെറുതെവിട്ടത്. ജംഷഡ്പൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതാപ് മിശ്ര അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഷഹാബുദീന്.
തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് ജഡ്ജ് അജിത് കുമാര്‍ സിംഗ്, ഷഹാബുദീനെ വെറുതെ വിട്ടത്. ഷഹാബുദീനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായി തീഹാര്‍ ജയിലില്‍ കഴിയുന്ന ഷഹാബുദീനെ വീഡിയോ കോണ്ഫ്രസിംഗ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
1989 ഫെബ്രുവരി 2നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മിശ്രയുടെ കാറ് തടന്നു നിര്‍ത്തി ഷഹാബുദീന് വെടിവച്ച് കൊല്ലുകയായിരുന്നു. മിശ്രയ്ക്കൊപ്പം ഉണ്ടായിരുന്ന ജനാര്‍ദ്ദന്‍ ചൗബേ, ആനന്ദ് റാവു എന്നീ സുഹൃത്തുക്കളും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.







Comments