തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം സംബന്ധിച്ച കേസ് ഫയല്‍ അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്. ഉന്നതതല ചര്‍ച്ചയ്ക്കു ശേഷം അന്വേഷണം അവസാനിപ്പിക്കും. സുകുമാരക്കുറുപ്പ് മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ഈ നീക്കം. ഈ കാലയളവിനിടയില്‍ സുകുമാരക്കുറുപ്പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കാമെന്ന റിപ്പോര്‍ട്ട് അന്വേഷണസംഘം മേധാവിക്ക് നല്‍കും.
കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാന പിടികിട്ടാപുള്ളി യാണ് സുകുമാരക്കുറുപ്പ്. അടുത്തിടെ സുകുമാരക്കുറുപ്പിനെ കണ്ടെന്ന ഒരു വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു നഴ്സിന്റെ മൊഴിയെടുത്തിരുന്നു. കൊല്‍ക്കത്തയില്‍ വെച്ച് സുകുമാര കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ച രത്നമ്മ എന്ന നഴ്സിന്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ പരിശോധന നടത്തിയത്.
ചാക്കോ എന്ന ഫിലിം റപ്രസന്റീവ് കൊല്ലപ്പെട്ട കേസിലെ പ്രധാനപ്രതിയായ സുകുമാരക്കുറുപ്പിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തന്‍ വീട്ടില്‍ ശിവരാമ കുറുപ്പിന്റെ മകനാണ് ഗോപാലകൃഷ്ണ കുറുപ്പ് എന്ന സുകുമാരക്കുറുപ്പ്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടില്‍ പലവിധ ജോലികള്‍ ചെയ്തുവന്നു. സ്ഥിര ജോലികള്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല.
വ്യോമസേനയില്‍ ചേര്‍ന്നെങ്കിലും അത് ഉപേക്ഷിച്ചു നാട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് താന്‍ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂര്‍ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി.പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരില്‍ വ്യാജ പാസ്സ്പോര്‍ട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. സുകുമാര കുറുപ്പ് കൊലപാതക കേസ് എന്നായിരുന്നു ആദ്യം കേസിന്റെ പേര്. പിന്നീട് അത് ചാക്കോ വധക്കേസ് എന്ന് പുനര്‍നാമകരണം ചെയ്യേണ്ടി വന്നു.

Comments