
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് അദ്ധ്യയനം നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്. മധ്യവേനലവധിക്കാലത്തെ ക്ലാസുകള്‍ വിലക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.
ഈ നിര്ദേശത്തില്മേല് സ്വീകരിച്ച നടപടികള്‍ പത്തു ദിവസത്തിനകം അറിയിക്കണമെന്നും കമ്മിഷന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.






