പുതിയ മോഡലായ സാംസങ് ഗ്യാലക്സി എസ്8 നെക്കുറിച്ച് പരാതി ഉയരുന്നു. സാംസങ് ഗ്യാലക്സി എസ്8 ന്റെ ഡിസ്പ്ലേയും ഹോം ബട്ടനുമൊക്കെ തോന്നിയ പോലെ പെരുമാറുന്നു എന്നാണു ഉപഭോക്താക്കളുടെ പ്രധാന പരാതി. ഇവ നിരന്തരം സ്വയം റീസ്റ്റാര്‍ട്ട് ചെയ്യുന്നുവെന്നും പരാതിയുണ്ട്. 'പെട്ടെന്ന് ആപ്പ് പ്രവര്‍ത്തന രഹിതമാവുകയും സ്ക്രീന്‍ ഓഫ് ആവുകയും കുറച്ചു സെക്കന്‍ഡുകള്‍ക്കുള്ളില്‍ റീസ്റ്റാര്‍ട്ട് ആവുകയും ചെയ്യുന്നു. ഇതേ പ്രശ്നം അനുഭവിക്കുന്ന മറ്റു ഉപഭോക്താക്കളുടെ 181 മറുപടികള്‍ ഇതിനു കീഴെയുണ്ട്. എന്നാല്‍ സാംസങ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ലസാസി എന്ന ഉപഭോക്താവ് ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് സാംസങ് കമ്മ്യൂണിറ്റി വെബ്സൈറ്റില്‍ പരാതി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പത്തു മണിക്കൂറിനുള്ളില്‍ ഏഴു തവണ തന്റെ ഫോണ്‍ റീസ്റ്റാര്‍ട്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. സാംസങ് തീംസ്, ക്യാമറ തുടങ്ങിയവ ഉപയോഗിക്കുമ്പോഴാണത്രെ ഈ പ്രശ്നം കൂടുതലും അനുഭവപ്പെടുന്നത്. സ്ക്രീനില്‍ ചുവന്ന നിറം വ്യാപിക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ നിരവധി പേര് ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇവയാകട്ടെ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ സാംസങ് പറയുന്നത് ഇവ ഫോണില്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന നിറത്തിന്റെ പ്രശ്നമാണെന്നാണ്. സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്താല്‍ പ്രശ്നം ശരിയാവുമെന്നും സാംസങ് നിര്‍ദേശിക്കുന്നു.






