More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mobile
  3. Tech
Loading...

6,500mAh ബാറ്ററി, 50 മെഗാപിക്‌സല്‍ പിന്‍ക്യാമറ ; ടെക്‌നോ സ്പാര്‍ക്ക് 50എസ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

Authored by Web Desk | Last updated: 17 Oct 2026, 4:02 PM | 2 min read

Print
6,500mAh ബാറ്ററി, 50 മെഗാപിക്‌സല്‍ പിന്‍ക്യാമറ ; ടെക്‌നോ സ്പാര്‍ക്ക് 50എസ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
ടെക്‌നോ സ്പാര്‍ക്ക് 50 സീരീസിലെ രണ്ടാമത്തെ മോഡലായി 'ടെക്‌നോ സ്പാര്‍ക്ക് 50എസ് 5ജി' (Tecno Spark 50S 5G) ഇന്ത്യയില്‍ വിപണിയിലെത്തി. അടുത്തിടെ പുറത്തിറങ്ങിയ ടെക്‌നോ സ്പാര്‍ക്ക് 50 5ജി ഫോണിനൊപ്പമാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണും ചേരുന്നത്. അടുത്ത ആഴ്ച മുതല്‍ പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോം വഴി പുതിയ ഫോണിന്റെ വില്‍പ്പന ആരംഭിക്കും. രണ്ട് കളര്‍ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലുമാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്. ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6000 സീരീസ് ചിപ്സെറ്റാണ് ഇതിന്റെ കരുത്ത്. തിരശ്ചീനമായ പില്‍ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളില്‍ സിംഗ്ല് റിയര്‍ ക്യാമറ യൂണിറ്റാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ 6,500mAh ബാറ്ററിയും ഇതിലുണ്ട്.

വിലയും ലഭ്യതയും

ടെക്‌നോ സ്പാര്‍ക്ക് 50എസ് 5ജിയുടെ അടിസ്ഥാന മോഡലായ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് 19,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വേരിയന്റായ 8GB + 128GB കോണ്‍ഫിഗറേഷന് 22,999 രൂപയാണ് വില.

അമസോണ്‍ (Amazon) വഴി ഒക്ടോബര്‍ 20 മുതലാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്. ബര്‍ഗണ്ടി റെഡ് (Burgundy Red), ബ്രീസ് ബ്ലൂ (Breeze Blue) എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകും.

പ്രധാന സവിശേഷതകള്‍

ഡ്യുവല്‍ സിം പിന്തുണയുള്ള സ്മാര്‍ട്ട്‌ഫോണാണിത്. ആന്‍ഡ്രോയിഡ് 16 (Android 16) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 6.78 ഇഞ്ച് എല്‍സിഡി ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലെയ്ക്കൊപ്പം എച്ച്ഡി+ (720 x 1,600 പിക്‌സല്‍) റെസല്യൂഷനും 120Hz വരെ റിഫ്രഷ് റേറ്റും ഇതിലുണ്ട്. കൂടാതെ 260 ppi പിക്‌സല്‍ ഡെന്‍സിറ്റിയും നല്‍കിയിരിക്കുന്നു. 6nm പ്രൊസസ്സറില്‍ നിര്‍മ്മിച്ച ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6400 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഇതില്‍ 2.0GHz വേഗതയുള്ള ആറ് എഫിഷ്യന്‍സി കോറുകളും, 2.5GHz വരെ പീക്ക് ക്ലോക്ക് സ്പീഡ് നല്‍കുന്ന രണ്ട് പെര്‍ഫോമന്‍സ് കോറുകളുമുണ്ട്.

ഇവയ്ക്ക് പുറമെ, മിലിട്ടറി ഗ്രേഡ് MIL-STD-810H ഡ്യൂറബിലിറ്റി സര്‍ട്ടിഫിക്കേഷനോട കൂടിയാണ് ടെക്‌നോ സ്പാര്‍ക്ക് 50എസ് 5ജി വരുന്നത്. ഫോണിന് 1.5 മീറ്റര്‍ ഡ്രോപ്പ് റെസിസ്റ്റന്‍സ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ പൊടിയും വെള്ളവും പ്രതിരോധിക്കാന്‍ IP64 റേറ്റിംഗും നല്‍കിയിട്ടുണ്ട്. 20 സെന്റിമീറ്റര്‍ വരെ ആഴത്തിലുള്ള വെള്ളത്തില്‍ 5 മിനിറ്റ് വരെ കേടുകൂടാതെ നില്‍ക്കാന്‍ ഈ ഫോണിന് കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ക്യാമറ വിഭാഗത്തിലേക്ക് വരുമ്പോള്‍, എല്‍ഇഡി ഫ്‌ലാഷോടുകൂടിയ 50 മെഗാപിക്‌സലിന്റെ സിംഗ്ല് റിയര്‍ ക്യാമറയാണ് ഫോണിലുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും നല്‍കിയിരിക്കുന്നു. 45W വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് ഇതിലുള്ളത്. 5G, 4G LTE, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. 168 x 79 x 8mm വലിപ്പമുള്ള ഈ ഫോണിന് ഏകദേശം 210 ഗ്രാം ഭാരമുണ്ട്.

Tags

  • mobile

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

ഫോള്‍ഡബിള്‍ വിപ്ലവവുമായി ഐഫോണ്‍ ഡ്യൂവോ ; ഇന്ത്യയിലെ വിലയും പ്രീ-ഓര്‍ഡര്‍ വിവരങ്ങളും പുറത്തുവിട്ടു

ഫോള്‍ഡബിള്‍ വിപ്ലവവുമായി ഐഫോണ്‍ ഡ്യൂവോ ; ഇന്ത്യയിലെ വിലയും പ്രീ-ഓര്‍ഡര്‍ വിവരങ്ങളും പുറത്തുവിട്ടു

ഒപ്പോ ഫൈന്‍ഡ് എക്‌സ്10 സീരീസ് ഇന്ത്യ ലോഞ്ച് ഒക്ടോബര്‍ 22-ന് ; എന്‍കോ എക്‌സ്4 ടിഡബ്ല്യുഎസും പാഡ് മിനി ടാബ്ലെറ്റും ഉടന്‍ എത്തും

ഒപ്പോ ഫൈന്‍ഡ് എക്‌സ്10 സീരീസ് ഇന്ത്യ ലോഞ്ച് ഒക്ടോബര്‍ 22-ന് ; എന്‍കോ എക്‌സ്4 ടിഡബ്ല്യുഎസും പാഡ് മിനി ടാബ്ലെറ്റും ഉടന്‍ എത്തും

ടെക്‌നോ സ്പാര്‍ക്ക് 50എസ് 5ജി ഉടന്‍ ഇന്ത്യയില്‍ പുറത്തിക്കും

ടെക്‌നോ സ്പാര്‍ക്ക് 50എസ് 5ജി ഉടന്‍ ഇന്ത്യയില്‍ പുറത്തിക്കും

ഡൈമന്‍സിറ്റി 7360 മാക്‌സ് ചിപ്പ്, 8,000mAh ബാറ്ററി എന്നിവയുള്ള ഓപ്പോ K14 പ്ലസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു : വിലയും ഓഫറുകളും

ഡൈമന്‍സിറ്റി 7360 മാക്‌സ് ചിപ്പ്, 8,000mAh ബാറ്ററി എന്നിവയുള്ള ഓപ്പോ K14 പ്ലസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു : വിലയും ഓഫറുകളും

ഒറ്റ ചാര്‍ജില്‍ 59 മണിക്കൂര്‍ ടോക്ക് ടൈം ; 8,000mAh ബാറ്ററിയുമായി Vivo Y32 വിപണിയില്‍

ഒറ്റ ചാര്‍ജില്‍ 59 മണിക്കൂര്‍ ടോക്ക് ടൈം ; 8,000mAh ബാറ്ററിയുമായി Vivo Y32 വിപണിയില്‍

64 മെഗാപിക്‌സല്‍ സോണി ക്യാമറയും 6,000mAh ബാറ്ററിയുമായി HMD വൈബ് 2 പ്രോ 5G ഇന്ത്യയില്‍ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

64 മെഗാപിക്‌സല്‍ സോണി ക്യാമറയും 6,000mAh ബാറ്ററിയുമായി HMD വൈബ് 2 പ്രോ 5G ഇന്ത്യയില്‍ അവതരിപ്പിച്ചു: വിലയും സവിശേഷതകളും