
കൊച്ചി : എസ്.ബി.ഐ-എസ്.ബി.ടി ലയനത്തോടെ സംസ്ഥാനത്തെ 197 ശാഖകള്‍ക്ക് പൂട്ടു വീഴുന്നു. എസ്.ബി.ഐയ്ക്ക് സമീപത്തായി പ്രവര്‍ത്തിച്ചു വരുന്ന എസ്.ബി.ടി ശാഖകളാണ് പൂട്ടു വീഴുന്നവയില്‍ ഏറെയും.
എസ്.ബി.ടിയുടെ 30 ശതമാനം ശാഖകളും പൂട്ടുമെന്ന് ലയനത്തിന് മുന്‍പു തന്നെ എസ്.ബി.ഐ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് വി.ആര്.എസ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനിടെ, എസ്.ബി.ടി ജീവനക്കാരെ എസ്.ബി.ഐ ശാഖകളിലേയ്ക്ക് മാറ്റി നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.






