
തിരുവനന്തപുരം: നെടുമ്പശ്ശേരി നരഹത്യാകേസില് പ്രതികള് രക്ഷപ്പെടാന് അനുവദിക്കില്ലെന്ന പ്രതികരണം ആവര്ത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില് അഭ്യുഹങ്ങളും രാഷ്ട്രീയവും കലര്ത്തരുതെന്നും വ്യക്തമാക്കി. മൂന്ന് പേരുടെ ജീവന് നഷ്ടമായ കേസാണ് അതെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും പറഞ്ഞു.
ഗവണ്മെന്റും പോലീസും ഈ കേസില് ഒരു വിട്ടുവീഴ്ചയും വെയ്ക്കില്ല. മുഴുവന് ശിക്ഷയും വാങ്ങിക്കൊടുക്കാന് നടപടിയുണ്ടാകും. അതില് രാഷ്ട്രീയം കലര്ത്തുകയും ആളുകളെ അപമാനിക്കാന് ശ്രമിക്കുകയും ചെയ്യുന്നത് തെറ്റായ നടപടിയാണ്. മൂന്ന് കുട്ടികള്ക്കാണ് ജീവന് നഷ്ടമായത്. അനാവശ്യ പ്രചരണം നടത്തുന്നതും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും ശരിയല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേസിലെ പ്രതികളുടെ ജാമ്യ ഹര്ജിയില് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മുഖ്യപ്രതിയും കാക്കനാട് ജോയ് ആലുക്കാസ് ഗോള്ഡ് ടവറില് താമസിക്കുന്ന ഇഹാ ഡിസൈന്സ് ഉടമകളായ ആലപ്പുഴ, തിരുവമ്പാടി ആലശേരി സ്വദേശി നൂഹാ സജീവ്-സജീവ് ജമാല് ദമ്പതികളുടെ മകനുമായ സുഹൈല് സജീവ് അടക്കം നാല് പ്രതികളുടെ ജാമ്യ ഹര്ജിയാണ് കോടതി ഇന്നലെ പരിഗണിച്ചത്.







Comments