
ശിവയും തല അജിത്തും ഒന്നിക്കുന്ന വിവേഗത്തിന്റെ ടീസര്‍ വൈകാതെ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍. മാസ് ചിത്രത്തിന്റെ ടീസര്‍ പിറന്നാള്‍ സമ്മാനമായി മെയ് ഒന്നിന് എത്തുമെന്ന് കരുതിയിരുന്നെങ്കിലും അന്ന് എത്തിയിരുന്നില്ലാത്തത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് മെയ് 18ന് എത്തുമെന്നാണ് സിനിമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒരു മിനിട്ടും 27 സെക്കന്റും നീണ്ടു നില്ക്കുന്ന ടീസറാണ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വേതാളം, വീരം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തലയും ശിവയും ഒന്നിക്കുന്ന ചിത്രമാണിത്. കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തിലൂടെ ബോളീവുഡ് താരം വിവേക് ഒബ്റോയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നു.
ചിത്രത്തില്‍ സിക്സ് പായ്ക്കില്‍ അജിത് കുമാറെത്തിയിരുന്ന പോസ്റ്റര്‍ വൈറലായിരുന്നു.






